നഗരങ്ങളില്‍ കോവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദ‍ര്‍

നഗരങ്ങളില്‍ കോവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദ‍ര്‍

അണുബാധകൾക്ക് ആൻറിബയോട്ടിക്കുകൾ അനാവശ്യമായതിനാൽ ആളുകൾ അവ വാങ്ങി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു

കോവിഡ് 19 വൈറസിന്റെ ആക്രമണത്തിൽ വലിയ പ്രത്യാഘാതങ്ങൾ നേരിട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തെമ്പാടും വലിയ തരംഗം തീർത്ത കോവിഡ് ഇപ്പോൾ വലിയ തോതിൽ പിന്മാറ്റം നടത്തിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്. കോവിഡ് വൈറസിന്റെ വ്യാപനവും രോഗികളുടെ എണ്ണവും എന്തുകൊണ്ടാണ് ഇല്ലാതാക്കാൻ സാധിക്കാത്തത് ?

നഗരങ്ങളില്‍ കോവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദ‍ര്‍
വവ്വാലുകളുടെ കാഷ്ഠത്തില്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകാവുന്ന പുതിയ വൈറസ് കണ്ടെത്തി ഗവേഷകര്‍

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വർധനവ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഉയർന്ന തോതിലുള്ള മലിനീകരണവും ആണ് ഇതിന് അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി, ചുമ, ജലദോഷം, തൊണ്ടവേദന, നെഞ്ചിലെ അസ്വസ്ഥത എന്നിവയുമായാണ് മിക്ക രോഗികളും ക്ലിനിക്കുകളിൽ എത്തുന്നത്. പുതിയ ജെഎന്‍1 വേരിയന്റ് റിപ്പോർട്ട് ചെയ്തതിന് ശേഷം നിരീക്ഷണം വർധിച്ചതോടെ കോവിഡ് 19 ആശങ്കാജനകമായ തുടരുന്ന സാഹചര്യത്തിൽ തന്നെ ഇൻഫ്ലുവൻസ, ആർഎസ് വി, അഡെനോവൈറസ്, റിനോവൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ എന്നിവയും പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, ചുമ തുടങ്ങിയ മുകളിലെ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സാധാരണ ലക്ഷണങ്ങൾക്ക് പുറമേ ഓക്സിജന്റെ അളവ് കുറവും ശ്വാസതടസം, ന്യുമോണിയ എന്നിവയുമായാണ് രോഗികൾ ആശുപത്രികളിൽ എത്തുന്നത്. ഇതിൽ മിക്കവർക്കും കോവിഡ് -19 , ഇൻഫ്ലുവൻസ, എച്ച്1എൻ1 എന്നിവ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കോവിഡ് അണുബാധ മൂലം ശ്വാസപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളുടെ സ്ഥിതി താഴ്ന്ന താപനിലയും ഉയർന്ന മലിനീകരണ തോതും മൂലം കൂടുതൽ വഷളാവുകയാണ്. രോഗികൾക്കിടയിൽ വില്ലൻ ചുമയും ബ്രോങ്കൈറ്റിസും (ശ്വാസനാളത്തിലെ വീക്കം) കാണപ്പെടുന്നുണ്ട്.

നഗരങ്ങളില്‍ കോവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദ‍ര്‍
വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്, പ്രതീക്ഷയോടെ ആരോഗ്യമേഖല

രോഗ ലക്ഷണങ്ങൾ ഉള്ളവർ എന്ത് ചെയ്യണം ?

മതിയായ വിശ്രമം എടുക്കുക. വീടിന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. ശ്വാസകോശ സംബന്ധമായ അണുബാധകൾ പടരുന്നത് ഇത്തരത്തിൽ ഒഴിവാക്കാം. അതേസമയം ഉയർന്ന പനി രണ്ട് ദിവസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക.

പനി നിയന്ത്രിക്കാൻ പാരസെറ്റമോൾ പോലുള്ള ആന്റിപൈറിറ്റിക്സ്, നീരാവി ശ്വസിക്കുന്നത്, ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് തൊണ്ട കഴുകുന്നത് പോലെ മിക്ക രോഗികൾക്കും സപ്പോർട്ടീവ് കെയർ മാത്രമേ ആവശ്യമായി വരുന്നുള്ളു. ആൻറിബയോട്ടിക് ചികിത്സയുടെ ആവശ്യം പലർക്കും വരുന്നില്ല.

അതിനാൽ അണുബാധകൾക്ക് ആൻറിബയോട്ടിക്കുകൾ അനാവശ്യമായതിനാൽ ആളുകൾ അവ വാങ്ങി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ആൻറിവൈറലുകൾക്ക് മാത്രമേ വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. പാരസെറ്റമോളിനോട് ശരീരം പ്രതികരിക്കുന്നത് നിർത്തുകയോ ശ്വാസതടസവും ഉയർന്ന പനിയും ഉണ്ടാവുകയോ ചെയ്താൽ ഉടൻ ഡോക്ടറെ സമീപിക്കുക.

നഗരങ്ങളില്‍ കോവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദ‍ര്‍
വെള്ളത്തിലൂടെയെത്തുന്ന വൈറസുകളും സ്‌റ്റൊമക് ഫ്‌ളൂവും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രായമായവർ, വളരെ ചെറുപ്പക്കാർ, ഗർഭിണികൾ, പ്രമേഹം, ഹൈപ്പർടെൻഷൻ, വിട്ടുമാറാത്ത ഹൃദയ, ശ്വാസകോശ, വൃക്ക രോഗങ്ങൾ ഉള്ളവർ എന്നിവരാണ് ഈ അവസ്ഥയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മിക്ക രോഗികളും ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവരാണെന്ന് ആരോഗ്യ വിദഗ്‌ധർ തന്നെ ചൂണ്ടിക്കാട്ടുന്നു. ആസ്മ, സിഒപിഡി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ള ആളുകൾക്ക് പനിയുടെയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇവർ പറയുന്നു.

രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക, ഹസ്തദാനം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുക വഴി രോഗത്തെ അകറ്റി നിർത്തുക എന്നതാണ് ഏക മാർഗം. അപകടസാധ്യതയുള്ളവർ പനി സീസണുകളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.

logo
The Fourth
www.thefourthnews.in