ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം: തലവേദനയ്‌ക്കൊപ്പമുള്ള ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം: തലവേദനയ്‌ക്കൊപ്പമുള്ള ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

മസ്തിഷ്‌ക ആരോഗ്യവും പ്രതിരോധവും എന്നതാണ് ഈ വര്‍ഷത്തെ ബ്രെയിന്‍ ട്യൂമര്‍ ദിന സന്ദേശം.

ഇന്ത്യയില്‍ ഓരോ വര്‍ഷവും അര ലക്ഷത്തോളം ആളുകളില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതില്‍ 20 ശതമാനവും കുട്ടികളാണ്. മാരകമായ ബ്രെയിന്‍ ട്യൂമര്‍ രോഗികളുടെ അതിജീവന നിരക്ക് 34.4 ശതമാനമാണ്. ഒരു പ്രതിവിധി കണ്ടെത്തുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക, ബ്രെയിന്‍ ട്യൂമറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജര്‍മന്‍ ബ്രെയിന്‍ ട്യൂമര്‍ അസോസിയേഷനാണ് ബ്രെയിന്‍ ട്യൂമര്‍ കാമ്പയിന്‍ ആരംഭിച്ചത്. മസ്തിഷ്‌ക ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക എന്ന ആശയത്തോടെ എല്ലാ വര്‍ഷവും ജൂണ്‍ എട്ട് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനമായി ആഘോഷിക്കുന്നു.

തലച്ചോറിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ട്യൂമറുകളുടെ സ്ഥാനവും വളര്‍ച്ചയുടെ തീവ്രതയും അനുസരിച്ച് ദോഷകരമല്ലാത്തവ (അര്‍ബുദമില്ലാത്ത, ചികിത്സിക്കാവുന്ന, വളര്‍ച്ചനിരക്ക് കുറവുള്ള) ഗുരുതരമായവ(അര്‍ബുദ കാരണമായത്) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മനുഷ്യ മസ്തിഷ്‌കത്തിനുള്ളില്‍ ട്യൂമര്‍ വളരുമ്പോള്‍, അത് ആ ഭാഗത്ത് സമ്മര്‍ദം ചെലുത്തുകയും ശരീരത്തിന്‌റെ ആ ഭാഗത്തെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. മസ്തിഷ്‌ക കോശങ്ങളെ ഇവ ബാധിക്കുന്നതിന്‌റെ അടിസ്ഥാനത്തില്‍ 120-ല്‍ അധികം ബ്രെയിന്‍ ട്യൂമറുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം: തലവേദനയ്‌ക്കൊപ്പമുള്ള ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
സ്ത്രീകളില്‍ കൂടുന്ന അണ്ഡാശയ അര്‍ബുദം; അറിയാം കാരണങ്ങള്‍, രോഗനിര്‍ണയം പ്രധാനം

മസ്തിഷ്‌ക ആരോഗ്യവും പ്രതിരോധവും എന്നതാണ് ഈ വര്‍ഷത്തെ ബ്രെയിന്‍ ട്യൂമര്‍ ദിന സന്ദേശം.

ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍

  • നീണ്ടുനില്‍ക്കുന്ന അസഹനീയമായ തലവേദന. തുടര്‍ഘട്ടത്തില്‍ ഓക്കാനവും ഛര്‍ദിയും പ്രത്യക്ഷപ്പെടുന്നു

  • വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങള്‍, ശരീരഭാഗങ്ങള്‍ക്കുണ്ടാകുന്ന തളര്‍ച്ച

  • ഫിറ്റ്‌സ്. കാഴ്ച, കേള്‍വി, മണം, രുചി എന്നിവയ്ക്ക് ബുദ്ധിമുട്ട്

  • നടക്കുമ്പോള്‍ പേശികളുടെ ബലഹീനതയും അസന്തുലിതാവസ്ഥയും

  • ഓര്‍മനഷ്ടം, കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട്

എന്നാല്‍ എല്ലാത്തരം തലവേദനയും ട്യൂമര്‍ ലക്ഷണമല്ല. തലവേദന ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് വേദന പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടവിട്ടല്ലാതെ ക്രമമായി തലവേദന നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ പരിശോധന അനിവാര്യമാണ്. രാവിലെ ഉണരുമ്പോള്‍ കടുത്ത തലവേദനയെത്തുടര്‍ന്ന് ഛര്‍ദിക്കുകയാണെങ്കിലും ശ്രദ്ധ വേണം.

ചികിത്സ എങ്ങനെ

ഏതുതരം ട്യൂമര്‍ ആണ്, ട്യൂമറിന്‌റെ വലുപ്പം, ഉള്‍പ്പെട്ടിരിക്കുന്ന സ്ഥലം, തുടക്കത്തിലെയുള്ള കണ്ടെത്തല്‍, രോഗിയുടെ പ്രായവും ആരോഗ്യവും, ട്യൂമര്‍ നീക്കം ചെയ്യുന്നതിന്‌റെ വ്യപ്തി എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ബ്രെയിന്‍ ട്യൂമറിന്‌റെ അതിജീവന സാധ്യത.

ന്യൂറോളജിക്കല്‍ പരിശോധന, ബയോപ്‌സി, എംആര്‍ഐ ടെസ്റ്റ് എന്നിവയിലൂടെയാണ് ഡോക്ടര്‍മാര്‍ ബ്രെയിന്‍ ട്യൂമര്‍ രോഗനിര്‍ണയം നടത്തുന്നത്. രോഗനിര്‍ണയത്തിനുശേഷം ട്യൂമര്‍ ദോഷകരമാണെന്ന് കണ്ടെത്തിയാല്‍ ട്യൂമറിന്‌റെ സ്വഭാവം അനുസരിച്ച് ന്യൂറോസര്‍ജന്‍മാര്‍ക്ക് ഇവ നീക്കം ചെയ്യുകയോ മരുന്നുകള്‍ നല്‍കി സുഖപ്പെടുത്തുകയോ ചെയ്യാം. ശസ്ത്രക്രിയയാണ് സാധാരണയായി ബ്രെയിന്‍ ട്യൂമറുകള്‍ക്ക് ഉപയോഗിക്കുന്ന ചികിത്സാരീതി. റേഡിയോ തെറാപ്പിയും കീമോതെറാപ്പിയും, സ്റ്റിറോയ്ഡ്, ആന്‌റി സെഷര്‍ മെഡിക്കേഷന്‍, വെന്‍ട്രിക്കുലാര്‍ പെരിടോണിയല്‍ ഷണ്ട് എന്നിവയും ബ്രെയിന്‍ ട്യൂമര്‍ ചികിത്സാമാര്‍ഗങ്ങളാണ്.

logo
The Fourth
www.thefourthnews.in