മങ്കി പോക്‌സ്
മങ്കി പോക്‌സ്

മങ്കി പോക്‌സിന്റെ പേരുമാറ്റാന്‍ ലോകാരോഗ്യ സംഘടന; ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

രോഗഭീതിയുടെ പേരില്‍ ആളുകള്‍ കുരങ്ങുകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു

ആഗോള മഹാമാരിയായി പ്രഖ്യാപിച്ച മങ്കി പോക്‌സിന്റെ പേര് മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന. രോഗത്തിൻ്റെ പേര് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് നീക്കം. അടുത്തിടെ ബ്രസീലിൽ രോഗഭീതിയുടെ പേരില്‍ ആളുകള്‍ കുരങ്ങുകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം. ജനങ്ങളിൽ നിന്ന് പേരുകൾ ക്ഷണിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

1958-ല്‍ ഡാനിഷ് ഗവേഷകര്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗത്തിന് കാരണമായ വൈറസിനെ കണ്ടെത്തിയത്.

പേര് മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ചും ഡബ്ല്യൂ എച്ച്ഒ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 'രോഗങ്ങള്‍ക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള മികച്ച രീതികള്‍ക്ക് മുമ്പാണ് മങ്കി പോക്‌സിന് പേര് നല്‍കിയത്. 1958-ല്‍ ഡാനിഷ് ഗവേഷകര്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗത്തിന് കാരണമായ വൈറസിനെ കണ്ടെത്തിയത്. അതിനാലാണ് 'മങ്കിപോക്‌സ്' എന്ന പേര് വരാന്‍ കാരണം. എന്നാല്‍ ഈ അസുഖം പല മൃഗങ്ങളെ ബാധിക്കും, എലികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡേല ചൈബ് ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തില്‍ പേര് മാറ്റത്തിനായി വെബ്സൈറ്റ് വഴി കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഈ സൗകര്യം ആക്സസ് ചെയ്യാന്‍ കഴിയുമെന്നും ഫഡേല ചൈബ് പ്രതികരിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമായ കുരങ്ങ് വസൂരിക്ക് ഓര്‍ത്തോപോക്സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി സമ്യമുണ്ട്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമായ കുരങ്ങ് വസൂരിക്ക് ഓര്‍ത്തോപോക്സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി സമ്യമുണ്ട്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട രോഗമാണ് വസൂരി. സ്മോള്‍ പോക്സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്സ് വര്‍ഗത്തില്‍പ്പെട്ട ഓര്‍ത്തോ പോക്സ് വൈറസാണ് മങ്കി പോക്സ് രോഗത്തിന് കാരണക്കാര്‍. വസൂരിയുടെ രോഗലക്ഷണങ്ങളോട് മങ്കി പോക്സിന് സാമാനതകളുണ്ട്. എന്നാല്‍ മരണനിരക്കും, രോഗ തീവ്രതയും വസൂരിയെ അപേക്ഷിച്ച് കുറവാണ്.

പോക്സ് വൈറിഡേ വര്‍ഗത്തിലെ ഓര്‍ത്തോ പോക്സ് വിഭാഗത്തില്‍പ്പെടുന്ന ഡിഎന്‍എയുള്ള വൈറസ് ആണ് കുരങ്ങ് വസൂരിക്ക് കാരണം. രണ്ട് ജനിതക ശ്രേണികളുളള മങ്കി പോക്സ് വൈറസാണുള്ളത്. മധ്യ ആഫ്രിക്കന്‍ വൈറസും, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വൈറസും. ഇതില്‍ മധ്യ ആഫ്രിക്കന്‍ ഇനമാണ് മനുഷ്യരിലേക്ക് വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നത്. കൂടുതലായി കണ്ടുവരുന്ന ഇനവും ഇതുതന്നെയാണ്.

രോഗം ബാധിച്ച മൃഗങ്ങളിലെ രക്തത്തില്‍ നിന്നും ശരീരശ്രവങ്ങളില്‍ നിന്നും അവയുടെ തൊലിപ്പുറത്തുള്ള പാടുകളുമായി സമ്പര്‍ഗം പുലര്‍ത്തുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്.രോഗ വാഹകരായ മൃഗങ്ങളുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് മൂലവും രോഗം പടരാം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും പടരുന്ന കുരങ്ങ് വസൂരി, എലി,അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട ജീവികളിലൂടെയും കുരങ്ങുകളിലൂടെയും പടരാന്‍ സാധ്യതയുണ്ട്.എന്നാല്‍ മങ്കി പോക്സ് പടര്‍ത്താന്‍ പ്രാപ്തിയുള്ള മറ്റ് ജീവികളെ കണ്ടെത്താനുള്ള പഠനങ്ങള്‍ നടക്കുന്നതയേള്ളു.

മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് കുരങ്ങ് വസൂരി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ സ്പെയിന്‍, ഇംഗ്ലണ്ട്, കാനഡ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും ഇതിനോടകം

ഇന്ത്യയില്‍ ഇതുവരെ 10 മങ്കി പോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ആദ്യത്തെ മങ്കി പോക്സ് കേസും, മരണവും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. യുഎഇയില്‍ നിന്നും നാട്ടിലെത്തിയ തൃശൂർ സ്വദേശിയാണ് മരിച്ചത്. കേരളത്തിന് പുറത്ത് ഡല്‍ഹിയിലാണ് മറ്റ് കേസുകള്‍ സ്ഥിരീകരിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in