നിങ്ങളുടെ ഇരിപ്പ് നട്ടെല്ലിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതെങ്ങനെ? അറിയാം, ക്രമീകരിക്കാം

നിങ്ങളുടെ ഇരിപ്പ് നട്ടെല്ലിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതെങ്ങനെ? അറിയാം, ക്രമീകരിക്കാം

എപ്പോഴും ആക്ടീവായി നിന്ന് നട്ടെല്ലിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ നട്ടെല്ല് ദിനത്തിന്റെ ആശയം വ്യക്തമാക്കുന്നത്

ഇന്ന് ലോകനട്ടെല്ല് ദിനം. നിങ്ങളുടെ നട്ടെല്ല് അനക്കൂ (Move your spine) എന്നതാണ് ഈ വര്‍ഷത്തെ തീം. എപ്പോഴും ആക്ടീവായി നിന്ന് നട്ടെല്ലിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ നട്ടെല്ലുദിനത്തിന്റെ ആശയം വ്യക്തമാക്കുന്നത്.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും ക്രമമായ ചലനമില്ലായ്മയുമാണ് ഭൂരിഭാഗം ആളുകളിലും നടുവേദനയ്ക്ക് കാരണമായി കണ്ടെത്തിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും സജീവമാക്കാനും ശരിയായ ചലനത്തിലൂടെ അവരുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും നട്ടെല്ല് ദിനം പ്രോത്സാഹിപ്പിക്കുന്നു.

ലോകത്താകമാനം ഒരേസമയം 54 കോടി ആളുകള്‍ നട്ടെല്ല് വേദന അനുഭവിക്കുന്നതായി കരുതപ്പെടുന്നു. കാന്‍സര്‍, സ്ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം, അല്‍ഷിമേഴ്സ് രോഗം എന്നിവയെക്കാള്‍ കൂടുതലായി നടുവേദന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദീര്‍ഘനേരമുള്ള ഒരേ ഇരിപ്പ്, ശരിയായ രീതിയിലല്ലാതെയുള്ള ലാപ്‌ടോപ് ഉപയോഗം, മൊബൈല്‍ ഫോണിലേക്ക് നോക്കി കുനിഞ്ഞുള്ള ഇരിപ്പ് തുടങ്ങി നമ്മള്‍ നിത്യജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും നട്ടെല്ലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദീര്‍ഘനേരം കസേരയില്‍ ശരിയായ പൊസിഷനില്‍ അല്ലാതെയുള്ള ഇരിപ്പ് കഴുത്തുവേദനയും നടുവേദനയും ക്ഷണിച്ചുവരുത്തുന്നു.

നിങ്ങളുടെ ഇരിപ്പ് നട്ടെല്ലിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതെങ്ങനെ? അറിയാം, ക്രമീകരിക്കാം
ഫാറ്റി ലിവര്‍: രോഗം മാറ്റും ഈ ഏഴ് ജീവിതശൈലികള്‍

യുവാക്കളിലേറെയും ഇപ്പോള്‍ നടുവേദനയുടെ ഇരകളാണ്. ഇരുചക്ര വാഹനങ്ങളുടെ ഉപയോഗവും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ അമിതോപയോഗലുമെല്ലാം യുവാക്കളിലെ നടുവേദനയുടെ ആക്കംകൂട്ടുന്നവയാണ്. മടിയില്‍ വച്ച് ലാപ്‌ടോപ് ഉപയോഗിക്കുന്നതും നടുവേദനയും കഴുത്തുവേദനയും ക്ഷണിച്ചുവരുത്തുന്നുണ്ട്.

മോശം പോസ്ചര്‍ നട്ടെല്ലിനെ ബാധിക്കുന്നതെങ്ങനെയെന്നു നോക്കാം.

1. സ്‌പോണ്ടിലൈറ്റിസ്

ശരിയായ രീതിയിലല്ലാത്ത ഇരിപ്പ് നീര്‍വീക്കത്തിനും വിട്ടുമാറാത്ത നടുവേദനയ്ക്കും സ്‌പോണ്ടിലൈറ്റിസിനും കാരണമാകും.

2. മൈഗ്രേന്‍

കഴുത്തിലെ മസിലുകളെ സമര്‍ദത്തിലാക്കുകവഴി ടെന്‍ഷന്‍ തലവേദനയ്ക്കും മൈഗ്രേനും കാരണമാകാം.

3. നടുവേദന, കഴുത്തുവേദന

നട്ടെല്ലിന് അനുഭവപ്പെടുന്ന സമ്മര്‍ദം കഴുത്തിന് അസ്വസ്ഥത സൃഷ്ടിക്കുകയും ഗുരുതരമായ നടുവേദനയ്ക്കു കാരണമാകുകയും ചെയ്യും.

നിങ്ങളുടെ ഇരിപ്പ് നട്ടെല്ലിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതെങ്ങനെ? അറിയാം, ക്രമീകരിക്കാം
വയറ് കുറയ്ക്കണോ? രാവിലെ ചെയ്യാം ഈ 5 വ്യായാമങ്ങള്‍

4. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ കൈത്തണ്ടയുടെയും കൈയുടെയും തെറ്റായ സ്ഥാനം മീഡിയന്‍ നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുകയും, ഇത് കൈയിലും കൈത്തണ്ടയിലും മരവിപ്പും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു.

5. ഉറക്കമില്ലായ്മ

ശരിയായ രീതിയിലല്ലാത്ത ഇരിപ്പും നില്‍പ്പുമെല്ലാം മസിലുകളെ അസ്വസ്ഥമാക്കും. അതുകൊണ്ടുതന്നെ ശരീരത്തെ രാത്രിയില്‍ വിശ്രമാവസ്ഥയിലെത്തിക്കാന്‍ പലപ്പോഴും സാധിച്ചെന്നുവരില്ല. കിടക്കയില്‍പോലും കഴുത്തിനും ശരീരത്തിനുമൊക്കെ അണ്‍കംഫര്‍ട്ടബിള്‍ ഫീലിങ് ഉണ്ടാകം. ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.

ശരിയായ പോസ്ചര്‍ എങ്ങനെ ഉണ്ടാക്കാം?

1. നിശ്ചിത ഇടവേളകള്‍ എടുക്കുക

ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യേണ്ടി വരുന്നവര്‍ ജോലിക്കിടയില്‍ നിശ്ചിത ഇടവേളകളില്‍ ഒന്നെഴുന്നേറ്റ് നില്‍ക്കുകയോ അല്‍പദൂരം നടക്കുകയോ കൈയും കാലുമൊക്കെ ഒന്നു നിവര്‍ത്തി എന്തെങ്കിലും സ്‌ട്രെച്ചിങ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുക

2. ശരിയായ ക്രമം പാലിക്കുക

നിങ്ങളുടെ കമ്പ്യൂട്ടറും കീബോര്‍ഡും കസേരയും ശരിയായ ക്രമത്തിലാണെന്ന് ഉറപ്പുവരുത്തുക. കണ്ണുകള്‍ക്ക് സമാന്തരമായി കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ക്രമീകരിക്കുക.

നിങ്ങളുടെ ഇരിപ്പ് നട്ടെല്ലിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതെങ്ങനെ? അറിയാം, ക്രമീകരിക്കാം
ഇവയ്ക്കൊപ്പമുള്ള നടുവേദന അവഗണിക്കരുത്; അര്‍ബുദത്തിന്റെ ലക്ഷണമാകാം

3. യോഗ

കോര്‍ മസിലുകളെ ശക്തിപ്പെടുത്താനും നട്ടെല്ലിന്റെ ആയാസം ഇല്ലാതാക്കാനും സഹായിക്കുന്ന യോഗ പോലുള്ളവ ശീലമാക്കാം

4. കസേരയിലെ ഇരിപ്പ്

കസേരയില്‍ ഇരിക്കുമ്പോള്‍ ശരീരം നിവര്‍ത്തി സ്‌റ്റെഡിയായി ഇരിക്കാന്‍ ശ്രദ്ധിക്കുക. ഓരോ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ശരീരത്തില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കാന്‍ ശ്രമിക്കണം

5. റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ ശീലിക്കുക

ശ്വസനവ്യായാമങ്ങളും ചെറിയ റിലാക്‌സേഷന്‍ ടെക്‌നിക്കുകളും മസിലുകളുടെ സമ്മര്‍ദവും ടെന്‍ഷനും കുറയ്ക്കാന്‍ സഹായിക്കും.

logo
The Fourth
www.thefourthnews.in