ഓട്‌സ് ഉണ്ടോ.. ഈ റസിപികള്‍ ട്രൈ ചെയ്യൂ

ഓട്‌സ് ഉണ്ടോ.. ഈ റസിപികള്‍ ട്രൈ ചെയ്യൂ

.

ഓട്‌സ്, തിരക്ക് പിടിച്ച ജീവിത ശൈലിയില്‍ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷണങ്ങളിലൊന്ന്.

ഓട്‌സില്‍ രുചി വൈവിധ്യങ്ങള്‍ പരീക്ഷിക്കാം. മടുപ്പൊഴുവാക്കാം.

ഓട്‌സ് സ്മൂത്തി

ഓട്‌സ്, യോഗേര്‍ട്, ബദാം മില്‍ക്, എന്നിവ മിക്‌സ് ചെയ്ത് അണ്ടിപ്പരിപ്പ് തേന്‍ ബെറീസ് എന്നിവ തേര്‍ചേര്‍ത്ത് കഴിക്കാം.

ഓട്‌സ് വെജിറ്റബിള്‍

ഫ്രൈ ചെയ്ത പച്ചക്കറികള്‍ക്ക് ഒപ്പം ചേര്‍ത്ത ഓട്‌സ് കഴിക്കാം.

ഓട്‌സ് റാപ്പ്

വേവിച്ച ഓട്സ്, വറുത്ത ചീര, തക്കാളി, ചീസ് എന്നിവ ഉപയോഗിച്ച് റാപ് തയ്യാറാക്കാം

ഓട്സ്, ചിയ വിത്ത് പുഡ്ഡിംഗ്

ചിയ സീഡ്, ബദാം മില്‍ക്, പഴങ്ങള്‍, വാനില ക്രീം പാകം ചെയ്ത ഓട്‌സ് യോജിപ്പിക്കുക. ഒരു രാത്രി റഫ്രിജറേറ്ററില്‍ വച്ചശേഷം, അടുത്ത ദിവസം പഴങ്ങള്‍ ചേര്‍ത്ത് കഴിക്കാം.

കീന്‍വ, ഓട്‌സ്

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീന്‍വ. വേവിച്ച കീന്‍വയും ഓട്സും പയര്‍, ചോളം എന്നിവയുമായി മിക്‌സ് ചെയ്യുക. കുരുമുളക് ചേര്‍ത്ത് കഴിക്കാം.

logo
The Fourth
www.thefourthnews.in