നടക്കൂ... നടന്നുകൊണ്ടേയിരിക്കൂ! അറിയാം ആരോഗ്യഗുണങ്ങള്‍

നടക്കൂ... നടന്നുകൊണ്ടേയിരിക്കൂ! അറിയാം ആരോഗ്യഗുണങ്ങള്‍

എല്ലാ പ്രായത്തിലുള്ളവർക്കും നടക്കുന്നതുകൊണ്ട് നിരവിധി ആരോഗ്യഗുണങ്ങളുണ്ടാകും
Arthur Hidden

കാലഘട്ടം മുന്നോട്ട് പോകുന്നതിനോടൊപ്പം നടപ്പിന്റെ ആവശ്യവും കുറയുകയാണ്. ഇതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളിലും ഗണ്യമായ വർധനവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍

നടപ്പുകൊണ്ട് ശാരീരിക പ്രശ്നങ്ങളെ അതീജിവക്കാന്‍ മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. നടക്കുന്നതുകൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങളറിയാം

Anna Bizon

അമിത ഭാരം ഒഴിവാക്കാം: നടക്കുന്നതിലൂടെ കലോറി കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ ഭാരം നിലനിർത്താനുമാകും

സന്ധിവേദന അകറ്റാം: നടപ്പ് അസ്ഥിസന്ധികള്‍ കൂടുതല്‍ ഫ്ലെക്സിബിളാക്കുന്നു. ഇതിലൂടെ സന്ധിവേദന തടയാനുമാകും

പ്രതിരോധശേഷി: പ്രതിദിനം 20 മുതല്‍ 30 മിനിറ്റ് വരെ നടക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

പേശികളുടെ ശക്തി വർധിപ്പിക്കാം: ദിവസവും നടക്കുന്നതിലൂടെ കാലിലെ പേശികളുടെ ശക്തി വർധിപ്പിക്കാനാകും

മാനസികനില മെച്ചപ്പെടുത്താം: മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോട്ടോണിനും എൻഡോർഫിനും പുറന്തള്ളാന്‍ നടപ്പിലൂടെ കഴിയും

logo
The Fourth
www.thefourthnews.in