ഗ്രീസിലെ കപ്പൽ ദുരന്തം: രാജ്യാന്തര മനുഷ്യക്കടത്ത് ശൃംഖലയുടെ ഏജന്റുമാരായ 12 പേർ പാകിസ്താനിൽ പിടിയിൽ

ഗ്രീസിലെ കപ്പൽ ദുരന്തം: രാജ്യാന്തര മനുഷ്യക്കടത്ത് ശൃംഖലയുടെ ഏജന്റുമാരായ 12 പേർ പാകിസ്താനിൽ പിടിയിൽ

കപ്പലിലുണ്ടായിരുന്ന 750 പേരിൽ 400 പേരും പാകിസ്താൻ സ്വദേശികളാണ്. ഇതിൽ 300ലേറെ പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം

മെഡിറ്റനേറിയൻ കടലിൽ കപ്പൽ മറിഞ്ഞ് കുടിയേറ്റക്കാർ മരിച്ച സംഭവത്തിൽ, മനുഷ്യക്കടത്ത് ആരോപിച്ച് പാകിസ്താനിൽ 12 പേർ അറസ്റ്റിൽ. അന്തര്‍ദേശീയ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ ഏജന്റുമാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന 750 പേരിൽ 400 പേരും പാകിസ്താൻ സ്വദേശികളാണ്. ഇതിൽ 300ലേറെ പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം.

പിടിയിലായ ഏജന്റുമാർ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും എങ്ങനെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായതായാണ് സൂചന.

പാകിസ്താനിൽ ഇന്ന് ദേശീയ ദുഃഖാചരണമാചരിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നാലംഗ വിദഗ്ധ സമിതിക്ക് രൂപംനൽകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ അന്വേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഷഹ്ബാസ് ഷെരീഫ് ഉറപ്പുനൽകി. അന്വേഷണസമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

പ്രതികൾ മനുഷ്യക്കടത്തിന്റെ ഭാഗമായി ഓരോ വ്യക്തിയിൽ നിന്നും 25 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ ഈടാക്കിയതായാണ് വിവരം. ആദ്യം യുഎഇയിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കുമാണ് ആളുകളെ കപ്പലിൽ കൊണ്ടുപോയത്. ഈജിപ്തിൽ നിന്ന് ലിബിയയിൽ എത്തിച്ചു. ലിബിയയിൽ നിന്ന് മെഡിറ്ററേനിയൻ കടലിലൂടെ അനധികൃത യാത്ര നടത്തി ഇറ്റലിയിലെത്തിക്കാനായിരുന്നു നീക്കം.

ഗ്രീസിലെ കപ്പൽ ദുരന്തം: രാജ്യാന്തര മനുഷ്യക്കടത്ത് ശൃംഖലയുടെ ഏജന്റുമാരായ 12 പേർ പാകിസ്താനിൽ പിടിയിൽ
ഗ്രീസില്‍ കുടിയേറ്റക്കാരുമായി മുങ്ങിയ കപ്പലില്‍ നൂറോളം കുട്ടികളുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവർ; തിരച്ചില്‍ തുടരുന്നു

തെക്കൻ ഗ്രീസിന്റെ തീരത്ത് കുടിയേറ്റക്കാരുമായി പോയ കപ്പൽ മറിഞ്ഞ് ജൂൺ 14നാണ് അപകടമുണ്ടായത്. 78 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴിപ്രകാരമാണ് 750 പേർ കപ്പലിൽ ഉണ്ടായിരുന്നുവെന്ന നിമഗനത്തിലെത്തിയത്. ഇതിൽ 400 പേർ പാകിസ്താൻ സ്വദേശികളായിരിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.

ലിബിയയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. പാകിസ്താന് പുറമെ സിറിയ, ഈജിപ്ത്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. 104 പേരെ മാത്രമാണ് രക്ഷപ്പെടുത്താനാ യത്. ബോട്ടില്‍ നൂറോളം കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഗ്രീസിലെ കപ്പൽ ദുരന്തം: രാജ്യാന്തര മനുഷ്യക്കടത്ത് ശൃംഖലയുടെ ഏജന്റുമാരായ 12 പേർ പാകിസ്താനിൽ പിടിയിൽ
ഗ്രീസിൽ കുടിയേറ്റക്കാരുമായി പോയ കപ്പൽ മുങ്ങി; 78 മരണം

മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ യൂറോപ്പിലേക്ക് ​ഗ്രീസ് മാർഗമാണ് കടക്കുക. സാമ്പത്തിക അസമത്വം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ കാരണം കടൽ മാർഗം യൂറോപ്യൻ തീരങ്ങളിൽ എത്തുന്നവരുടെ എണ്ണം ഈ വർഷം കുതിച്ചുയർന്നിരുന്നു. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും ആഴമേറിയ പ്രദേശങ്ങളിലൊന്നാണ് കപ്പൽ മുങ്ങിയ സ്ഥലം.

logo
The Fourth
www.thefourthnews.in