എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾക്ക് ചെലവഴിച്ചത് 1,600 കോടി രൂപ

എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾക്ക് ചെലവഴിച്ചത് 1,600 കോടി രൂപ

വ്യാഴാഴ്ചയാണ് യുകെ ട്രഷറി വിശദമായ കണക്കുകൾ പുറത്തുവിട്ടത്.

ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജപദവിയിലിരുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് ചെലവാക്കിയത് 1,600 കോടിയിലധികം രൂപ. വ്യാഴാഴ്ചയാണ് യുകെ ട്രഷറി വിശദമായ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം.

ന്ന് ദിവസം നീണ്ടുനിന്ന കിരീടധാരണ പരിപാടികൾക്കായി ഏകദേശം ആയിരം കോടിയോളം രൂപ ചെലവാക്കിയെന്നാണ് കണക്കാക്കുന്നത്

ലണ്ടനിൽ പൊതുദർശനത്തിന് വച്ച ബ്രിട്ടീഷ് രാജ്ഞിയുടെ മൃതദേഹം കാണാൻ രണ്ട് ലക്ഷത്തിലധികം പേർ എത്തിയിരുന്നുവെന്നാണ് കണക്കാക്കുന്നത്. മരണത്തെ തുടർന്ന് പത്ത് ദിവസത്തെ ദേശീയ ദുഃഖാചരണവും ബ്രിട്ടനിൽ നടന്നു. ആഭ്യന്തര വകുപ്പ് ഓഫീസിന് 756 കോടി രൂപയും സാംസ്കാരിക - മാധ്യമ - കായിക വകുപ്പുകൾക്ക് 589 കോടിയും ഗതാഗത വകുപ്പിന് 26 കോടിയും വിദേശകാര്യ ഓഫീസിന് 21 കോടിയുമാണ് മരണാന്തര ചടങ്ങുകൾക്കായി ചെലവായത്. കൂടാതെ സ്കോട്ട്ലൻഡ് സർക്കാരിന് ചെലവായ തുകയും യുകെയാണ് നൽകിയത്. സ്കോട്ലൻഡിലെ ബാൽമോർ കൊട്ടാരത്തിൽ വച്ചായിരുന്നു രാജ്ഞിയുടെ അന്ത്യം.

എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾക്ക് ചെലവഴിച്ചത് 1,600 കോടി രൂപ
ചാള്‍സ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവായി അധികാരമേറ്റു

വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിലാണ് എലിസബത്ത് രാജ്ഞി അന്ത്യവിശ്രമം ഒരുക്കിയത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, രാഷ്ട്രപതി ദ്രൗപദി മുര്‍മു തുടങ്ങി 200ലേറെ ലോക നേതാക്കൾ ബ്രിട്ടനിലെത്തിയിരുന്നു.

മെയ് ആറിനാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേത്. മൂന്ന് ദിവസം നീണ്ടുനിന്ന കിരീടധാരണ പരിപാടികൾക്കായി ഏകദേശം ആയിരം കോടിയോളം രൂപ ചെലവാക്കിയെന്നാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in