അൽഷിഫ ആശുപത്രി മുഴുവൻ അഴുകിയ മൃതദേഹങ്ങൾ; ഒറ്റക്കുഴിമാടത്തിൽ അടക്കിയത് 179 പേരെ

അൽഷിഫ ആശുപത്രി മുഴുവൻ അഴുകിയ മൃതദേഹങ്ങൾ; ഒറ്റക്കുഴിമാടത്തിൽ അടക്കിയത് 179 പേരെ

മരിച്ചവരിൽ ഏഴ് കുട്ടികളും 29 ഐസിയു രോഗികളും ഉൾപ്പെടും

ഇന്ധന ലഭ്യതയില്ലാത്തതിനെത്തുടർന്ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിൽ ചികിത്സ ലഭിക്കാതെ മരിച്ച 179 പേരെ അടക്കിയത് ഒറ്റക്കുഴിമാടത്തിൽ. ആശുപത്രിക്കകത്ത് വലിയ കുഴിമാടമുണ്ടാക്കി എല്ലാവരെയും ഒരുമിച്ച് അടക്കുകയായിരുന്നുവെന്ന് ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ അറിയിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും 29 ഐസിയു രോഗികളുമുണ്ട്.

അൽഷിഫ ആശുപത്രി മുഴുവൻ അഴുകിയ മൃതദേഹങ്ങൾ; ഒറ്റക്കുഴിമാടത്തിൽ അടക്കിയത് 179 പേരെ
ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ടത് ഏഴ് ലക്ഷം കുട്ടികള്‍; ദുരിതം വിതച്ച് ഇസ്രയേലിന്റെ ക്രൂരത

ഇത്രയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കാൻ തങ്ങൾ നിർബന്ധിക്കപ്പെടുകയായിരുന്നുവെ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. എത്രയോ ദിവസങ്ങളായി മോർച്ചറിയിൽ വൈദ്യുതിയുണ്ടായിരുന്നില്ലെന്നും ഒക്ടോബർ ഏഴിന് ശേഷം ഒരിക്കൽപോലും ഇന്ധനം വഹിച്ചുകൊണ്ടുള്ള ട്രക്കുകൾ ഗാസയിലേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അൽഷിഫ ആശുപത്രി ഐസിയുവിൽ 29 പേരാണ് മരിച്ചത്. ഒടുവിൽ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവരും കൂട്ടത്തോടെ കുഴിച്ചുമൂടപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആശുപത്രി സമുച്ചയത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അഴുകിക്കൊണ്ടിരിക്കുന്ന ശവശരീരങ്ങളുണ്ടായിരുന്നു എന്നും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആക്രമണം കടുത്തതോടെ മൃതദേഹങ്ങൾ കുഴിച്ചുമൂടേണ്ട അവസ്ഥയിലേക്കെത്തുകയായിരുന്നെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രയുടെ അടിയിലെ ഭൂഗർഭ അറയിൽ ഹമാസിന്റെ പ്രത്യേക കേന്ദ്രമുണ്ടെന്ന ധാരണയിൽ ഇസ്രായേൽ സൈനിക ടാങ്കുകൾ അൽഷിഫ ആശുപത്രി ഗേറ്റുകൾ വളഞ്ഞിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ആരോപണം ഹമാസ് തള്ളിയിരുന്നു.

അൽഷിഫ ആശുപത്രി മുഴുവൻ അഴുകിയ മൃതദേഹങ്ങൾ; ഒറ്റക്കുഴിമാടത്തിൽ അടക്കിയത് 179 പേരെ
കുഞ്ഞുങ്ങളും അറുനൂറിലധികം കിടപ്പുരോഗികളും, അല്‍-ഷിഫ വളഞ്ഞ് ഇസ്രയേല്‍; ആശുപത്രികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ബൈഡന്‍

ഒറ്റക്കുഴിമാടത്തിൽ ഇത്രയും പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് അടക്കിയ വാർത്തകൾ വരുന്ന സാഹചര്യത്തിൽ, നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികളെ ആശുപത്രിയിൽനിന്ന് പുറത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള സംവിധാനങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈജിപ്തിലോ വെസ്റ്റ് ബാങ്കിലോ ഉള്ള മറ്റാശുപത്രികളിലേക്ക് കുട്ടികളെ മാറ്റുന്നതിനോട് തങ്ങൾക്ക് യോജിപ്പാണെന്നും എന്നാൽ അത് ചെയ്യാനുള്ള സൗകര്യങ്ങൾ ഇപ്പോഴില്ലെന്നുമാണ് അൽഷിഫ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in