ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പില്‍ തുടർ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 195 പേർ;  യുദ്ധകുറ്റകൃത്യമെന്ന് യുഎൻ സംഘടന

ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പില്‍ തുടർ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 195 പേർ; യുദ്ധകുറ്റകൃത്യമെന്ന് യുഎൻ സംഘടന

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ ആക്രമണത്തിൽ 120 പേരെ കാണാതായതായും 777 പേർക്ക് പരുക്കേറ്റതായും ഗാസ അധികൃതർ അറിയിച്ചു

ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയയ്ക്ക് നേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ ആക്രമണത്തിൽ 120 പേരെ കാണാതായതായും 777 പേർക്ക് പരുക്കേറ്റതായും ഗാസ അധികൃതർ അറിയിച്ചു. യു എൻ കണക്ക് പ്രകാരം, ഏകദേശം 116,011 പലസ്തീൻ അഭയാർഥികൾ താമസിച്ചിരുന്ന ക്യാമ്പാണ് ജബലിയ. ഇവിടെ സായുധ സംഘമായ ഹമാസിന്റെ നേതാക്കളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ.

ചൊവ്വാഴ്ച ജബലിയ ക്യാമ്പിൽ നടന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ നടപടിയെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ജബലിയയ്ക്ക് നേരെ നടത്തിയ 'അനുപാതികമല്ലാത്ത ആക്രമണങ്ങൾ യുദ്ധകുറ്റങ്ങൾക്ക് കാരണമാകുന്ന പ്രവൃത്തി'യാകുമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ പറഞ്ഞു. യു എൻ മേധാവി അന്റോണിയോ ഗുട്ടറസും സംഭവത്തിൽ പരിഭ്രാന്തി രേഖപ്പെടുത്തി.

ക്യാമ്പിൽ നടന്ന കൂട്ടക്കൊലയുടെ പുറത്തുവരുന്ന ദൃശ്യങ്ങൾ ഭയാനകമാണെന്ന് യൂണിസെഫും പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം, ജബലിയയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ രണ്ട് സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഹമാസിന്റെ കമാൻഡ് സെന്ററുകളും മറ്റ് ഭീകര ഇൻഫ്രാസ്ട്രക്ചറുകളും ഇവിടെ ഉണ്ടെന്നും ഇസ്രയേൽ പറഞ്ഞു.

അടിയന്തര ചികിത്സ ആവശ്യമുള്ള 81 പേരെ കഴിഞ്ഞ ദിവസം ഗാസയിൽനിന്ന് ഈജിപ്തിലേക്ക് മാറ്റി. ഒക്ടോബർ ഏഴിന് ശേഷം ആദ്യമായാണ് റഫാ അതിർത്തി വഴി ആളുകളെ ഒഴിപ്പിക്കുന്നതിനായി തുറക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ വിദേശ പാസ്‌പോർട്ടുള്ള 335 പേരെയും അതിർത്തി കടക്കാൻ അനുവദിച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിന്റെ ഉപരോധം മൂലം ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് ഗാസ മുനമ്പിലെ ഏക കാൻസർ ചികിത്സ ആശുപത്രിയായ തുർക്കി-പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ കഴിഞ്ഞ ദിവസം പ്രവർത്തനം നിർത്തിയിരുന്നു.

ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പില്‍ തുടർ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 195 പേർ;  യുദ്ധകുറ്റകൃത്യമെന്ന് യുഎൻ സംഘടന
അഭയാർത്ഥി ക്യാമ്പുകളെ തുടർച്ചയായി ആക്രമിച്ച് ഇസ്രയേൽ;ജബലിയ ക്യാമ്പിനു നേരേയുള്ള ആക്രമണം മനുഷ്യത്വരഹിതമെന്ന് ലോകരാജ്യങ്ങൾ

നിലവിൽ 8805 പലസ്തീനികൾ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 25 ദിവസത്തെ തുടർച്ചയായ ബോംബാക്രമണത്തിൽ 3,500-ലധികം കുട്ടികൾ കൊല്ലപ്പെട്ടു. 6,800-ലധികം കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗാസയിൽ പ്രതിദിനം 400-ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നതായും യൂണിസെഫ് പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in