കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് 150 മണിക്കൂർ; തുർക്കിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് ജീവിതത്തിലേക്ക്

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് 150 മണിക്കൂർ; തുർക്കിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് ജീവിതത്തിലേക്ക്

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് ഇത്ര ദിവസം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് എങ്ങനെ കഴിഞ്ഞുവെന്ന അതിശയത്തിലാണ് ലോകം

നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥകൾക്ക് കൂടി സാക്ഷിയാകുകയാണ് തുർക്കി. ഇനി ആരും ജീവനോടെ ഉണ്ടാകില്ലെന്ന നിരാശയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് പ്രതീക്ഷ പകർന്ന് രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞ്. മനസും ശരീരവും മരവിക്കുന്ന കാഴ്ചകള്‍ക്കും കാലാവസ്ഥയ്ക്കും ഇടയിലാണ് രക്ഷാപ്രവർത്തകർക്ക് കരുത്ത് പകർന്ന് കൊണ്ട് കുഞ്ഞിനെ കണ്ടെത്തുന്നത്. കെട്ടിടങ്ങൾക്കിടയിൽ അഞ്ച് ദിവസമാണ് ആ കുരുന്ന് കഴിഞ്ഞത്. തുർക്കിയെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ പെട്ടവരെ ജീവനോടെ പുറത്തെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുന്നവരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് ഇത്ര ദിവസം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് എങ്ങനെ കഴിഞ്ഞുവെന്ന അതിശയത്തിലാണ് ലോകം.

തുർക്കിയിൽ ഹതായ് പ്രവിശ്യയിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് ഇടയിൽ നിന്നാണ് രക്ഷാസേന കുഞ്ഞിനെ കണ്ടെത്തിയത്. ജനക്കൂട്ടം കണ്ണീർവാർത്തും കയ്യടിച്ചുമാണ് കുഞ്ഞിനെ പുതുജീവിതത്തിലേക്ക് വരവേറ്റത്. ഭൂകമ്പത്തിന് ഏകദേശം 150 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കൂടാതെ രണ്ട് വയസുകാരിയായ പെൺകുട്ടിയെയും ആറു മാസം ഗർഭിണിയായ യുവതിയെയും 70 വയസുകാരിയെയും ഞായറാഴ്ച രക്ഷപ്പെടുത്തിയതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ സിറിയയിൽ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിച്ചിരുന്നു. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം അഞ്ച് ദിവസമായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് 150 മണിക്കൂർ; തുർക്കിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് ജീവിതത്തിലേക്ക്
'അയാ' എന്ന അത്ഭുതം; ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ കരംനീട്ടി ആയിരങ്ങൾ

അതേസമയം, തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച 29,000 ആയി. തുർക്കിയിൽ 24,617ഉം സിറിയയിൽ 4,500ഉം ആളുകളുമാണ് മരിച്ചത്.

logo
The Fourth
www.thefourthnews.in