തിരഞ്ഞെടുപ്പ് വർഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തിൽ സുപ്രധാനം

തിരഞ്ഞെടുപ്പ് വർഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തിൽ സുപ്രധാനം

അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന വർഷമാണ് 2024

ലോകത്തെ ഏറ്റവും പ്രധാന തിരഞ്ഞെടുപ്പ് വർഷമായ 2024ലെ ആദ്യ പോളിങ് നാളെ. ബംഗ്ലാദേശിൽ നാളെ പൊതു തിരഞ്ഞെടുപ്പ് നടക്കും. പ്രധാന തിരഞ്ഞെടുപ്പുകളുടെ വർഷമാണ് 2024. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ ഉൾപ്പടെ ഇത്രയധികം സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷമെത്താൻ ഇനി 20 വർഷം കഴിയണം. ആഗോളതലത്തിൽ ലോക ജനസംഖ്യയുടെ പകുതിയിലധികവും ഉൾപ്പെടുത്തുന്ന ഏകദേശം 200 കോടിയിലധികം വോട്ടർമാരാണ് ഈ വർഷം വോട്ട് രേഖപ്പെടുത്തുക. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് 2024ൽ തിരഞ്ഞെടുപ്പ് നടക്കുക.

തിരഞ്ഞെടുപ്പ് വർഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തിൽ സുപ്രധാനം
യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് യോഗ്യനാകുമോ? കൊളറാഡോ കോടതിക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കാന്‍ അമേരിക്കന്‍ സുപ്രീം കോടതി

ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം തവണത്തെ വിജയത്തുടർച്ചയുടെ പ്രതീക്ഷയിലാണ് മോദി സർക്കാരും ബിജെപി പാർട്ടിയും. ശേഷം, നവംബർ അഞ്ചിനാണ് അമേരിക്കൻ തിരഞ്ഞെടുപ്പ്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് അന്വേഷണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ആരോപണമായി ഉയർന്നു വരാനുള്ള സാധ്യത ഏറെയാണ്. കൂടാതെ, നാടകീയമായി തുടരുന്ന ഡൊണാൾഡ് ട്രംപിന്റെ അധികാര മോഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവുമെല്ലാം കാരണം ലോകശ്രദ്ധ മുഴുവൻ ഈ വർഷം നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിലാണ്. കൂടാതെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി ഇത്തവണ മത്സരരംഗത്തുള്ളത് രണ്ട് ഇന്ത്യൻ വംശജരാണ്, നിക്കി ഹേലിയും വിവേക് രാമസ്വാമിയും.

ജൂൺ 6 മുതൽ 9 വരെയാണ് യൂറോപ്യൻ യൂണിയനിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് പുറമെ മറ്റ് ഒമ്പതോളം യൂറോപ്യൻ രാജ്യങ്ങളിലും ഈ വർഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കും. ഒരു വർഷമായി യുദ്ധം തുടർന്നുകൊണ്ടിരിക്കുന്ന അയൽരാജ്യങ്ങളായ റഷ്യയും യുക്രെയ്‌നും ഇവയിൽ ഉൾപ്പെടുന്നു. മാർച്ച് 15 മുതൽ 17 വരെയാണ് റഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 31നാണ് യുക്രെയ്‌നിൽ പൊതുതിരഞ്ഞെടുപ്പ്. 2024ന്റെ രണ്ടാം പകുതിയോടെയായിരിക്കും ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരു പരിപാടിക്കിടെ പരാമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് വർഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തിൽ സുപ്രധാനം
ജനാധിപത്യവാദിയിൽനിന്ന് സമഗ്രാധിപതി; ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പിലൂടെ വഴിയൊരുങ്ങുന്നത് ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യത്തിന്

2024ല്‍ തിരഞ്ഞെടുപ്പ് ചൂടിലായിരിക്കും ദക്ഷിണേഷ്യ. ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ബംഗ്ലാദേശില്‍ നാളെയാണ് വോട്ടെടുപ്പ്. പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സഖ്യവും നാലാം ടേമിലേക്ക് പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ മുന്‍ പ്രധാനമന്ത്രിയായ ഖലേദ സിയയുടെ നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെന്നതാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ പ്രധാന സംഭവവികാസം.

ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെനറ്റ് പ്രമേയം പാസാക്കി. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ നിരവധി പ്രവര്‍ത്തകരും ഇപ്പോഴും ജയിലിലാണെന്നുമുള്ള പ്രശ്‌നങ്ങളും പാകിസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്റെ 76 വര്‍ഷത്തെ ചരിത്രത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് വർഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തിൽ സുപ്രധാനം
സൊമാലിയൻ തീരത്ത് വീണ്ടും കപ്പൽ റാഞ്ചി: ലൈബീരിയന്‍ പതാക വഹിക്കുന്ന ചരക്കുകപ്പലില്‍ 15 ഇന്ത്യക്കാരും

2018 മുതല്‍ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കാത്ത ശ്രീലങ്കയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാജ്യത്തിന്റെ തകര്‍ന്ന സമ്പദ് വ്യവസ്ഥ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രസിഡന്റ് റനില്‍ വിക്രമസംഗെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയായിരുന്നു. 2023 ഒക്ടോബറില്‍ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടില്‍ നിന്ന് ആവശ്യമായ വായ്പ വിജയകരമായി നേടിയതിനാല്‍ തന്നെ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വിജയ പ്രതീക്ഷ കൂടുതലാണ്.

logo
The Fourth
www.thefourthnews.in