മാസങ്ങൾ നീണ്ട ആസൂത്രണം; കൊല്ലാനുള്ളവരുടെ പട്ടിക തയ്യാറാക്കി; സെർബിയയിലെ സ്കൂളിൽ പതിനാലുകാരൻ ഒൻപത് പേരെ വെടിവച്ച് കൊന്നു
Darko Vojinovic

മാസങ്ങൾ നീണ്ട ആസൂത്രണം; കൊല്ലാനുള്ളവരുടെ പട്ടിക തയ്യാറാക്കി; സെർബിയയിലെ സ്കൂളിൽ പതിനാലുകാരൻ ഒൻപത് പേരെ വെടിവച്ച് കൊന്നു

14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർഥിയാണ് സ്കൂളിൽ വെടിവയ്പ് നടത്തിയത്

സെര്‍ബിയയില്‍ 14 വയസുകാരന്‍ സഹപാഠികളെയും സുരക്ഷാ ജീവനക്കാരനേയും വെടിവച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ എട്ട് വിദ്യാർഥികളും ഗാർഡുമാണ് കൊല്ലപ്പെട്ടത്. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ വ്ളാദിസ്ലാവ് റിബ്നിക്കര്‍ പബ്ലിക് സ്‌കൂളിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ആക്രമണം നടത്തിയ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക സമയം രാവിലെ 8.40 ഓടെയാണ് സംഭവം. അച്ഛന്‌റെ തോക്കുമായാണ് പ്രതി സ്‌കൂളിലെത്തിയത്. ചരിത്ര ക്ലാസിലെത്തിയ വിദ്യാര്‍ഥി ആദ്യം അധ്യാപകന് നേരെയും പിന്നീട് വിദ്യാര്‍ഥികള്‍ക്ക് നേരെയും നിറയൊഴിക്കുകയായിരുന്നു. എട്ട് വിദ്യര്‍ഥികളും ആക്രണം തടയാനെത്തിയ സുരക്ഷാ ജീവനക്കാരനുമാണ് മരിച്ചത്. ആറ് വിദ്യാര്‍ഥികളും അധ്യപകനും പരുക്കേറ്റു.

മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടവരുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സെര്‍ബിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സമാന സംഭവമാണ് ഇത്. ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് കൊലനടത്തിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടവരുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ആറ് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും ഉള്‍പ്പെടും.

ആക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെ മൗനാചരണത്തോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക.

logo
The Fourth
www.thefourthnews.in