മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് അമേരിക്കയില്‍ ഗര്‍ഭിണിയെ പോലീസ് വെടിവച്ചുകൊന്നു; പ്രതിഷേധം

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് അമേരിക്കയില്‍ ഗര്‍ഭിണിയെ പോലീസ് വെടിവച്ചുകൊന്നു; പ്രതിഷേധം

ഏഴുമാസം ഗര്‍ഭിണിയായ താകിയ യങ് എന്ന കറുത്ത വര്‍ഗക്കാരിയാണ് കൊല്ലപ്പെട്ടത്

അമേരിക്കയിലെ ഒഹിയോയില്‍ മോഷണക്കുറ്റം ആരോപിച്ച് ഗർഭിണിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഏഴുമാസം ഗർഭിണിയായ താകിയ യങ് എന്ന കറുത്ത വര്‍ഗക്കാരിയാണ് കൊല്ലപ്പെട്ടത്. സൂപ്പർ മാർക്കറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചെന്നാരോപിച്ചാണ് 21 വയസുകാരിയായ താകിയയ്ക്ക് നേരെ വെടിയുതിർത്തത്. ഓഗസ്റ്റ് 24ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇതോടെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

കൊളംബസില്‍ നിന്ന് 24 കിലോമീറ്റര്‍ വടക്കുകിഴക്കായി ബ്ലെന്‍ഡനിലെ ഒരു സൂപ്പർ മാർക്കറ്റിങ്ങിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം. താകിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്ന് കടയുടമയാണ് പരാതിപ്പെട്ടത്. പാര്‍ക്കിങ്ങിലേക്ക് രണ്ട് പോലീസുകാര്‍ എത്തുകയും കാറിലിരുന്ന താകിയയോട് പുറത്തിറങ്ങാന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പോലീസുദ്യോഗസ്ഥരിലൊരാള്‍ ബോഡി ക്യാമറയും ധരിച്ചിരുന്നു. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് അമേരിക്കയില്‍ ഗര്‍ഭിണിയെ പോലീസ് വെടിവച്ചുകൊന്നു; പ്രതിഷേധം
യുഎസ് ക്യാപിറ്റോൾ ആക്രമണം; 'പ്രൗഡ് ബോയ്സി'ലെ രണ്ടുപേർക്ക് നീണ്ട വർഷം തടവുശിക്ഷ

മോഷണം നടത്തിയിട്ടുണ്ടെന്നും കാറില്‍ നിന്ന് പുറത്തിറങ്ങൂവെന്നും പോലീസ് താകിയയോട് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും പുറത്തിറങ്ങില്ലെന്നും പറഞ്ഞ താകിയ കാര്യമെന്താണെന്ന് അന്വേഷിക്കുന്നതും കാണാം. ഇതോടെ കാറിന്റെ ഡ്രൈവിങ് സീറ്റിനരികിലായി നിന്ന പോലീസുകാരില്‍ ഒരാള്‍ കാറിന് മുന്നിലേക്ക് നിന്ന് താകിയയ്ക്ക് നേരെ തോക്കു ചൂണ്ടുകയായിരുന്നു. നിങ്ങള്‍ എന്നെ വെടിവയ്ക്കാന്‍ പോവുകയാണോ എന്ന് താകിയ ചോദിക്കുന്നതും കേള്‍ക്കാം. താകിയ കാര്‍ മുന്നോട്ടെടുത്തതും പോലീസ് വെടിയുതിര്‍ത്തതും ഒരുമിച്ചായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുനിന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും താകിയയേയും ഗർഭസ്ഥ ശിശുവിനേയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് അമേരിക്കയില്‍ ഗര്‍ഭിണിയെ പോലീസ് വെടിവച്ചുകൊന്നു; പ്രതിഷേധം
8 പേർ കൊല്ലപ്പെട്ടു, മണിപ്പൂരിലെ സ്ഥിതി നിയന്ത്രണാതീതമെന്ന് അസം റൈഫിൾസ് ഡയറക്ടർ ജനറൽ പിസി നായർ

അതേസമയം, മോഷണക്കേസ് പ്രതി ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനമോടിച്ചുകയറ്റാന്‍ ശ്രമിച്ചതോടെയാണ് പോലീസ് വെടിയുതിര്‍ത്തതെന്നാണ് ബ്ലെന്‍ഡണ്‍ പോലീസ് മേധാവി ജോണ്‍ ബെല്‍ഫോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചത്. ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനാണ് അന്വേഷണം നടത്തുന്നത്.

logo
The Fourth
www.thefourthnews.in