സാമ്പത്തിക വർഷത്തിന്‍റെ കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അഫ്‌ഗാൻ കറൻസി

സാമ്പത്തിക വർഷത്തിന്‍റെ കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അഫ്‌ഗാൻ കറൻസി

അഫ്‌ഗാനിയുടെ മൂല്യത്തിൽ ഒൻപത് ശതമാനം വർധനവാണ് ഉണ്ടായതെന്ന് ബ്ലൂംബെർഗ് ഡാറ്റ അനാലിസിസ് റിപ്പോർട്ട് ചെയ്തു

2023-24 സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അഫ്‌ഗാനിസ്ഥാൻ കറൻസിയായ അഫ്‌ഗാനി. ഈ കാലയളവിൽ അഫ്‌ഗാനിയുടെ മൂല്യത്തിൽ ഒൻപത് ശതമാനം വർധനവാണ് ഉണ്ടായതെന്ന് ബ്ലൂംബെർഗ് ഡേറ്റ അനാലിസിസ് റിപ്പോർട്ട് ചെയ്തു. താലിബാൻ ഭരണകൂടം സ്വീകരിച്ച ചില സാമ്പത്തിക നയങ്ങളാണ് മൂല്യവർധനവിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ അഫ്‌ഗാനിലേക്കെത്തുന്ന മാനുഷിക സഹായത്തിന്റെ ഗണ്യമായ ഒഴുക്കും അയൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര പ്രവർത്തനങ്ങളിലെ ഉത്തേജനവുമാണ് മൂല്യവർധനവിനുള്ള പ്രധാന കാരണം. അതിനൊപ്പം അഫ്ഗാനി കറൻസിയുടെ വളർച്ച ഉറപ്പിക്കുന്നതിനായി, പ്രാദേശിക ഇടപാടുകളിൽ യുഎസ് ഡോളറിന്റെയും പാകിസ്താൻ രൂപയുടെയും ഉപയോഗവും താലിബാൻ സർക്കാർ നിരോധിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് രാജ്യത്തുനിന്ന് പുറത്തേക്കുള്ള യുഎസ് ഡോളർ ഒഴുക്കിനും വിലക്കേർപ്പെടുത്തിയത്.

സാമ്പത്തിക വർഷത്തിന്‍റെ കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അഫ്‌ഗാൻ കറൻസി
'യുവാക്കള്‍ വഴിതെറ്റുന്നു'; പബ്ജി നിരോധിക്കാനൊരുങ്ങി താലിബാന്‍

ഓൺലൈൻ വഴിയുള്ള കറൻസി വ്യാപാരം ക്രിമിനൽ കുറ്റമാക്കുകയും കടുത്ത ശിക്ഷ നടപടികൾ ഏർപ്പെടുത്തുകയും ചെയ്തതായും ബ്ലൂംബർഗ് എടുത്തുപറയുന്നു. അഫ്ഗാനിയുടെ മൂല്യത്തിൽ കഴിഞ്ഞ വർഷം 14 ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു. നിലവിൽ ആഗോള കറൻസി പ്രകടന പട്ടികയിൽ കൊളംബിയയുടെയും ശ്രീലങ്കയുടെയും കറൻസികൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് അഫ്‌ഗാൻ കറൻസി.

സാമ്പത്തിക വർഷത്തിന്‍റെ കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അഫ്‌ഗാൻ കറൻസി
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ഈ നേട്ടം ഒരുവശത്തുണ്ടായിരിക്കുമ്പോൾ തന്നെയാണ് മറുവശത്ത് കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും അഫ്‌ഗാനിൽ പിടിമുറുക്കുന്നത്. നിലവിൽ രാജ്യമനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ 2021ന്റെ അവസാനം മുതൽ യു എൻ 40 മില്യൺ യു എസ് ഡോളറുകൾ കൈമാറിയിരുന്നു.

ഈ വർഷം ഏകദേശം 300 കോടിയിലധികം ഡോളറിന്റെ സഹായം അഫ്ഗാനിസ്ഥാന് ആവശ്യമാണെന്നാണ് യു എന്നിന്റെ കണക്ക്. എന്നാൽ 100 കോടി ഡോളർ നൽകാൻ മാത്രമേ അവർക്കായിട്ടുള്ളു. കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭ ഏകദേശം 400 കോടി ഡോളറും താലിബാൻ ഭരണകൂടത്തിന്റെ പിടിയിലുള്ള രാജ്യത്ത് ചെലവഴിച്ചിരുന്നു.

logo
The Fourth
www.thefourthnews.in