സമീര്‍ കാമത്ത്,  നീല്‍ അചാര്യ
സമീര്‍ കാമത്ത്, നീല്‍ അചാര്യ

നീല്‍ ആചാര്യക്കു പിന്നാലെ അമേരിക്കയിലെ പര്‍ഡ്യു സര്‍വകലാശാലയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെയാണ് കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്

ഇന്ത്യന്‍ വിദ്യാര്‍ഥി നീല്‍ അചാര്യയുടെ മരണത്തിന് പിന്നാലെ അമേരിക്കയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് നിച്ച്‌സ് ലാന്‍ഡ് ട്രസ്റ്റിലെ കാട്ടില്‍ സമീര്‍ കാമത്തിനെ (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎസ് മാധ്യമ റിപ്പോര്‍ട്ട് പ്രകാരം വില്യംസ്പോര്‍ട്ടിലെ നോര്‍ത്ത് വാറന്‍ കൗണ്ടി റോഡ് 50 വെസ്റ്റിലുള്ള ക്രോസ് ഗ്രോവ് നേച്ചര്‍ പ്രിസര്‍വില്‍ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെയാണ് കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യന്‍ വംശജനായ കാമത്ത് യുഎസ് പൗരനാണെന്ന് വാറന്‍ കൗണ്ടി കൊറോണര്‍ ജസ്റ്റിന്‍ ബ്രൂമ്മെറ്റ് പറഞ്ഞു. പര്‍ഡ്യൂ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു, കൂടാതെ 2023 ഓഗസ്റ്റില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാറന്‍ കൗണ്ടി കൊറോണറുടെ ഓഫീസ് കാമത്തിന്റെ മരണത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചു. മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്മോര്‍ട്ടം നടത്തും.

സമീര്‍ കാമത്ത്,  നീല്‍ അചാര്യ
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

കഴിഞ്ഞയാഴ്ചയാണ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നീല്‍ അചാര്യയെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍.

സമീര്‍ കാമത്ത്,  നീല്‍ അചാര്യ
ബജറ്റ് സെഷന്‍ ഒരു ദിവസം കൂടി നീട്ടി; അപ്രതീക്ഷിത നീക്കം, 2014ന് മുമ്പും ശേഷവുമുള്ള സമ്പദ്‌വ്യവസ്ഥയുടെ ധവളപത്രം ലക്ഷ്യം

നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു- 'ഞങ്ങളുടെ മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ല. അവന്‍ യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. അവനെ അവസാനമായി കണ്ടത് പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ എത്തിച്ച ഊബര്‍ ഡ്രൈവറാണ്. അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ.' ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗൗരി ആചാര്യയുടെ പോസ്റ്റിന് മറുപടി നല്‍കിയിരുന്നു, കോണ്‍സുലേറ്റ് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കും എന്നാണ് അറിയിച്ചത്. പിന്നാലെയാണ് ക്യാമ്പസില്‍ നിന്ന് നീലിന്റെ മൃതദേഹം ലഭിച്ചത്. നീല്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ല.

logo
The Fourth
www.thefourthnews.in