ആക്രമണങ്ങൾ വർധിക്കുന്നു; അമേരിക്കന്‍ ബുള്ളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍

ആക്രമണങ്ങൾ വർധിക്കുന്നു; അമേരിക്കന്‍ ബുള്ളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍

കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റോണലില്‍ വച്ച് അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന രണ്ട് നായ്ക്കള്‍ യുവാവിനെ ആക്രമിച്ചത്

അമേരിക്കൻ എക്‌സ്‌എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടൺ. യുവാവിനെ കടിച്ചുകൊന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അമേരിക്കൻ ബുള്ളി എക്‌സ്‌എൽ ഇനത്തിലുള്ള നായ്ക്കൾ സമൂഹത്തിന് ഭീഷണിയാണെന്നും അവയെ നിരോധിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റോണലില്‍ വച്ച് അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന രണ്ട് നായ്ക്കള്‍ യുവാവിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവ് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കൻ എക്സ്എല്‍ ബുള്ളി നമ്മുടെ സമൂഹത്തിന് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഭീഷണിയാണെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വീഡിയോയില്‍ ഋഷി സുനക് വ്യക്തമാക്കി.

ആക്രമണങ്ങൾ വർധിക്കുന്നു; അമേരിക്കന്‍ ബുള്ളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍
ക്യാപിറ്റോൾ കലാപം: സ്പെഷ്യൽ കോൺസലിന് ട്വിറ്റർ കൈമാറിയത് ഡൊണാൾഡ് ട്രംപിന്റെ 32 സ്വകാര്യ സന്ദേശങ്ങൾ

ഒരാഴ്ചയ്ക്കിടെ യുകെയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ബിര്‍മിങ്ഹാമില്‍ ഇതേ വിഭാഗത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അമേരിക്കന്‍ എക്സഎല്‍ ബുള്ള വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ ആക്രമണം തുടർച്ചയായി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് ഈ ബ്രീഡിൽ വരുന്ന നായ്ക്കളെ നിരോധിക്കുമെന്ന് ഋഷി സുനക് അറിയിച്ചത്. ''മോശം രീതിയില്‍ പരിശീലിപ്പിച്ചതുകൊണ്ടല്ല നായ്ക്കള്‍ ഇങ്ങനെ പെരുമാറുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ സ്വഭാവം അങ്ങനെയാണ്. നിലവില്‍ ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും''- ഋഷി സുനക് പറഞ്ഞു.

പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഇനത്തിൽപെട്ട നായ്ക്കളെ അക്രമകാരികളായ നായ്ക്കളായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നായ്ക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.

അമേരിക്കൻ പിറ്റ്ബുൾ ടെറിയറിൽ നിന്ന് ബ്രീഡ് ചെയ്തെടുത്ത അമേരിക്കൻ പിറ്റ്ബുൾ എക്സ് എല്ലിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. പിറ്റ് ബുൾസിനെക്കാൾ പേശീബലവും ഭാരമേറിയ അസ്ഥിഘടനയുമാണ് ഇവയുടെ പ്രത്യേകത. അമേരിക്കൻ ബുള്ളി ഇനത്തിന്റെ ഏറ്റവും വലിയ വകഭേദമാണ് എക്സ്എൽ ബുള്ളി. ഏകദേശം 2014ലാണ് ഇവ യുകെയിലെത്തിയത്. ആക്രമണോത്സുകത നിറഞ്ഞ കായിക ഇനങ്ങളിൽ ഉപയോഗിച്ചിരുന്നതിനാലാണ് ഇവയ്ക്ക് ബുള്ളി എന്ന പേര് ലഭിച്ചത്. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നാണ് കണക്ക്.

നിലവിൽ യുകെയിൽ പിറ്റ് ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസീലിറോ തുടങ്ങിയ ചില ഇനങ്ങളിൽപെട്ട നായകൾക്ക് നിരോധനമുണ്ട്. നിരോധിത ഇനം നായകളെ കൈവശം വച്ചതായി കണ്ടെത്തിയാൽ പരിധിയില്ലാത്ത പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.

logo
The Fourth
www.thefourthnews.in