14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി

14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി

അമേരിക്കയിലെ ആദ്യത്തെ കാലാവസ്ഥാ അഭയാർഥികൾ എന്ന് ഈ വിഭാഗത്തെ വിശേഷിപ്പിക്കാം

ആഗോള താപനവും കാലാവസ്ഥ ദുരന്തങ്ങളും ലോകത്തെ ഇന്ന് അതിശയിപ്പിക്കുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാലാവസ്ഥ വ്യതിയാനങ്ങളുടെ ദുരന്ത കഥകൾ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഉയർന്നു വരുന്നുണ്ട്. പലർക്കും സ്വന്തം വീടുകളും നാടുകളും ഉപേക്ഷിക്കേണ്ടതായും വരുന്നു. സമാനമായി കാലാവസ്ഥ പ്രതിസന്ധികളിലൂടെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സ്വന്തം ഗ്രാമം ഉപേക്ഷിച്ച് പോരാൻ നിര്‍ബന്ധിതരാവുകയാണ് അമേരിക്കയിലെ ഒരു തദ്ദേശീയ സമൂഹം.

 14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി
പ്രധാന പ്രതിപക്ഷത്തിന്റെ ബഹിഷ്കരണവും പണിമുടക്കും; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

അമേരിക്കയിലെ ആദ്യത്തെ കാലാവസ്ഥാ അഭയാർത്ഥികൾ എന്ന് ഈ വിഭാഗത്തെ വിശേഷിപ്പിക്കാം. ഒരു ചെറിയ കരീബിയൻ ദ്വീപിൽ കഴിയുന്ന ഗുണ തദ്ദേശീയ സമൂഹമാണിവർ. സാൻ ബ്ലാസ് ദ്വീപസമൂഹത്തിലെ കാർട്ടി സുഗ്തുപു അല്ലെങ്കിൽ ഗാർഡി സുഗ്ദുബ് എന്നറിയപ്പെടുന്ന ദ്വീപ് പനാമയിലെ ഗുണ യാല പ്രവിശ്യയുടെ കീഴിലാണ് വരുന്നത്. പനാമയുടെ വടക്കൻ തീരത്ത് നിന്ന് 1,200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് നാല് ജനവാസമുള്ള കാർട്ടി ദ്വീപുകളിൽ ഏറ്റവും വലുതും തെക്കേ അറ്റത്തുള്ളതുമാണ്. ഒരു നൂറ്റാണ്ടിലേറെയായി ഈ പ്രദേശത്തും മറ്റ് ദ്വീപുകളിലുമാണ് ഗുണ ജനത താമസിച്ചുവരുന്നത്.

 14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി
ഹമാസ് നേതാവിന്‍റെ വധം; ഇസ്രയേൽ സൈനിക പോസ്റ്റുകൾക്ക് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം

ഗാർഡി സുഗ്ദുബിലെ കടൽ ഇപ്പോൾ പ്രതിവർഷം 3.4 മില്ലിമീറ്റർ എന്ന നിരക്കിൽ ഉയർന്നു വരികയാണ്. 1960 കളിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ആണിത്. കാലാവസ്ഥാ വിദഗ്ധർ പറയുന്നതനുസരിച്ച്, ഗുണ സമൂഹം വസിക്കുന്ന 49 ദ്വീപുകളും 2100 ഓടെ പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ സഹചര്യത്തിൽ സമുദ്രനിരപ്പ് ഉയരുന്നതും ദ്വീപിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന മറ്റ് ഘടകങ്ങളും കാരണം ഗാർഡി സുഗ്ദുബിലെ ഏകദേശം 1,3000 നിവാസികൾ ഈ വർഷം ഫെബ്രുവരിയിൽ ഇസ്ബർ യാല എന്ന പുതിയ ഗ്രാമത്തിലേക്ക് മാറും.

കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനായി ദ്വീപ് നിവാസികൾ തന്നെയാണ് സ്വന്തമായി പ്രദേശം വിട്ടുപോകാൻ തീരുമാനിച്ചത്. 14 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് മറ്റൊരിടത്തേക്ക് മാറാൻ അവർ തീരുമാനിക്കുന്നത്. 2010 മുതൽ ഈ മനുഷ്യർ പ്രായോഗികവും സുസ്ഥിരവുമായ ഒരു മാർഗം തേടാൻ നിർബന്ധിതരായിരുന്നു. മറ്റൊരു സ്ഥലം കണ്ട് പിടിക്കുക, 14 വർഷത്തെ പരിശ്രമത്തിനൊടുവിൽ പനാമയുടെ പ്രധാന മേഖലകളിൽ 300 പുതിയ വീടുകൾ നിർമിച്ച് നൽകുമെന്ന് പനമാനിയൻ ഹൗസിംഗ് മന്ത്രാലയം 2017 ൽ അറിയിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് വീടുകൾ ഏതാണ്ട് തയാറാകുന്നത്. ദ്വീപിന് കൂടുതൽ ജനസംഖ്യയെ താങ്ങാൻ സാധിക്കില്ലെന്ന് മനസിലായതോടെയാണ് ദ്വീപ് നിവാസികൾ താമസം മാറാൻ ഒരുങ്ങുന്നതുതന്നെ.

 14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി
'ഇരുണ്ട മുറിയിൽ ചാട്ടവാറടികളുടെ മുഴങ്ങുന്ന ശബ്ദം മാത്രം'; ഇറാനിൽ ഹിജാബ് ധരിക്കാത്തതിൽ അനുഭവിച്ച ക്രൂരത വിവരിച്ച് റോയ

ഒരു കാലത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാർഗമായിരുന്നു കടൽ. പിന്നീട് സ്വന്തം പ്രദേശം വിട്ടുപോകാൻ അവരെ പ്രേരിപ്പിക്കുന്നതും ഇതേ കടലാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ് കോളനിവൽക്കരണത്തിന് ശേഷം അവർ പലായനം ചെയ്ത അതേ മേഖലകളിലേക്കാണ് ഇപ്പോൾ അവർ വീണ്ടും തിരിച്ചു പോകുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം

ഗാർഡി സുഗ്ദുബ് അതിവേഗം വാസയോഗ്യമല്ലാതാകുന്നതിന്റെ കാരണം ഉയരുന്ന സമുദ്രനിരപ്പ് മാത്രമല്ല. ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടനുസരിച്ച് ദ്വീപിന്റെ യഥാർഥ വലുപ്പം ഇപ്പോഴുള്ളതിന്റെ പകുതിയോളം ആയിരുന്നു. എന്നിരുന്നാലും, കാലക്രമേണ, ചുറ്റുമുള്ള പവിഴപ്പുറ്റുകൾ, മാലിന്യങ്ങൾ, പാറകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ എന്നിവ ഉപയോഗിച്ച് നിവാസികൾ ക്രമേണ ഭൂപ്രദേശം വികസിപ്പിച്ചു.

 14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി
യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് യോഗ്യനാകുമോ? കൊളറാഡോ കോടതിക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കാന്‍ അമേരിക്കന്‍ സുപ്രീം കോടതി

ഈ 'ഫില്ലിംഗ്' രീതി ദ്വീപിനെ വലുതാക്കിയിട്ടുണ്ടെങ്കിലും, മുമ്പ് കൊടുങ്കാറ്റിൽ നിന്ന് സംരക്ഷിച്ചിരുന്ന പവിഴപ്പുറ്റുകളെ നീക്കം ചെയ്തത് മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കൂടുതൽ വലുതാക്കി. ഇതോടെ ദ്വീപ് നിവാസികളുടെ ജീവിതം കൂടുതൽ ദുഷ്‌കരമായി. മൽസ്യ ബന്ധനമായിരുന്നു ദ്വീപിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. എന്തെന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉയർന്ന സമുദ്രനിരപ്പ്, ഗാർഡി സുഗ്ദുബിലെ തിരക്ക്, പ്രദേശത്തെ പവിഴപ്പുറ്റുകളുടെ നാശം എന്നിവ കാരണം മത്സ്യബന്ധനം കൂടുതൽ ബുദ്ധിമുട്ടിലായി. സ്വാഭാവികമായും അവരുടെ വരുമാന മാർഗം വിനോദ സഞ്ചാര മേഖലയിലേക്ക് തിരിഞ്ഞു.

പുതിയ സ്ഥലത്ത് കടലിനോട് ചേർന്ന ഓല മേഞ്ഞ വീടുകളെ വച്ചു നോക്കുമ്പോൾ വെള്ളത്തിൽ നിന്ന് ഒരുപാട് മാറി കോൺക്രീറ്റ് ഇട്ട വീടുകളാണ് ഇപ്പോള്‍ നിർമിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in