ചാള്‍സ് മൂന്നാമനെ കറൻസിയില്‍ നിന്നൊഴിവാക്കാനൊരുങ്ങി ഓസ്ട്രേലിയ; ബ്രിട്ടീഷ് രാജവാഴ്ചയെ പ്രതിനിധീകരിക്കുന്നവ ഇനിയില്ല

ചാള്‍സ് മൂന്നാമനെ കറൻസിയില്‍ നിന്നൊഴിവാക്കാനൊരുങ്ങി ഓസ്ട്രേലിയ; ബ്രിട്ടീഷ് രാജവാഴ്ചയെ പ്രതിനിധീകരിക്കുന്നവ ഇനിയില്ല

ചക്രവര്‍ത്തിയുടെ ചിത്രം അവശേഷിക്കുന്ന ഒരേയൊരു നോട്ടായിരുന്നു 5 യുഎസ് ഡോളറിന്റേത്

ഓസ്‌ട്രേലിയയുടെ ബാങ്ക് നോട്ടുകളില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയെ പ്രതിനിധീകരിക്കുന്ന ഘടകങ്ങള്‍ നീക്കം ചെയ്യുമെന്ന് രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 5 യുഎസ് ഡോളറിന്റെ പുറത്തിറക്കാനിരിക്കുന്ന പുതിയ നോട്ടില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രത്തിന് പകരം തദ്ദേശീയമായ രൂപകല്‍പന ചെയ്ത മറ്റൊന്നായിരിക്കുമെന്നും ബാങ്ക് അറിയിച്ചു. നാണയങ്ങളില്‍ രാജാവിന്റെ ചിത്രം നീക്കം ചെയ്യില്ല. ചക്രവര്‍ത്തിയുടെ ചിത്രം അവശേഷിക്കുന്ന ഒരേയൊരു നോട്ടായിരുന്നു 5 യുഎസ് ഡോളറിന്റേത്. തീരുമാനത്തിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എതിരാളികള്‍ പറയുന്നത്.

ഓസ്‌ട്രേലിയക്കാരുടെ സംസ്‌കാരത്തയും ചരിത്രത്തെയും മാനിച്ചുകൊണ്ടായിരിക്കും മാറ്റങ്ങള്‍ നടപ്പിലാക്കുക എന്നും ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു

കഴിഞ്ഞ വര്‍ഷം അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 5 യുഎസ് ഡോളര്‍ നോട്ടിലും മാറ്റമുണ്ടാകും. ഓസ്‌ട്രേലിയക്കാരുടെ സംസ്‌കാരത്തയും ചരിത്രത്തെയും മാനിച്ചുകൊണ്ടായിരിക്കും മാറ്റങ്ങള്‍ നടപ്പിലാക്കുക എന്നും ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടിന്റെ മറുവശത്തില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തന്നെയായിരിക്കും. നോട്ടിന്റെ പുതിയ രൂപം രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും കൂടൂതല്‍ പ്രതിനിധാനം ചെയ്യുമെന്നും ട്രഷറര്‍ ജിം ചാല്‍മേഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ നോട്ട് പ്രാബല്യത്തില്‍ എത്തുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ എടുക്കുമെന്നും ബാങ്ക് അറിയിച്ചു

റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തോട് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് സമ്മതമറിയിച്ചിട്ടുണ്ട്. പുതിയ 5 യുഎസ് ഡോളറിന്റെ നോട്ട് രൂപകല്‍പന ചെയ്യുന്നതില്‍ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. പുതിയ നോട്ട് പ്രാബല്യത്തിലാകാൻ കുറച്ച് വര്‍ഷങ്ങള്‍ എടുക്കുമെന്നും ബാങ്ക് അറിയിച്ചു. പുതിയ ഡിസൈന്‍ തുടരുന്നത് വരെ 5 യുഎസ് ഡോളര്‍ ഉപയോഗത്തില്‍ തുടരും.

logo
The Fourth
www.thefourthnews.in