ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍; സംസ്ഥാനത്ത് ഇന്നും നാളെയും പൊതുഅവധി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍; സംസ്ഥാനത്ത് ഇന്നും നാളെയും പൊതുഅവധി

പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. പെരുന്നാള്‍ ആഘോഷത്തിനായി വലിയ തയ്യാറെടുപ്പുകളാണ് രാജ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മക്കയിലും മദീന ഹറം പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവരെ സ്വീകരിക്കാന്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്

യുഎഇ യിലെ വിവിധ എമിറേറ്റുകളിലായി മലയാളി കൂട്ടായ്മയുടെ കീഴിലും ഈദ്ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ആണ് രാജ്യത്ത് പെരുന്നാള്‍ അവധി ആരംഭിച്ചത്. സൗദിയിലും പെരുന്നാളിനെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടത്താന്‍ ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ ശൈഖ് നിര്‍ദേശം നല്‍കി. മക്കയിലും മദീന ഹറം പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവരെ സ്വീകരിക്കാന്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് രാജ്യത്ത് ബലിപെരുന്നാള്‍ നമസ്‌കാരം.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍; സംസ്ഥാനത്ത് ഇന്നും നാളെയും പൊതുഅവധി
ആത്മസമർപ്പണത്തിന്റെ ഹജ്ജ് കാലം

ഒമാനിലും മലയാളികളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. നാട്ടില്‍ നിന്നുള്ള പണ്ഡിതന്മാരാണ് ഈദുഗാഹുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ നാളെയാണ് ബലിപെരുന്നാള്‍. സംസ്ഥാനത്ത് ഇന്നും നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in