ഡെങ്കിയുടെ പിടിയിലമർന്ന് ബംഗ്ലാദേശ്; ഈ വർഷം മാത്രം മരിച്ചവർ ആയിരത്തിലധികം

ഡെങ്കിയുടെ പിടിയിലമർന്ന് ബംഗ്ലാദേശ്; ഈ വർഷം മാത്രം മരിച്ചവർ ആയിരത്തിലധികം

ഏകദേശം രണ്ടു ലക്ഷത്തോളം കേസുകളാണ് ബംഗ്ലാദേശിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്

ബംഗ്ലാദേശിൽ ഈ വർഷം ഡെങ്കി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നതായി ഔദ്യോഗിക കണക്ക്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം ബംഗ്ലാദേശിൽ 1006 പേർ ഡെങ്കി ബാധിച്ച് മരിച്ചു. ഈ വർഷം തുടക്കം മുതൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് ഇത്. ഏകദേശം രണ്ടു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

ബംഗ്ലാദേശിൽ ആദ്യമായി ഡെങ്കിപ്പനി പടർന്നുപിടിച്ച 2000 ത്തിലാണ്. ആ വർഷം മുതൽ കഴിഞ്ഞ മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം ഈ വർഷം കൂടുതലാണെന്ന് മുൻ ഡയറക്ടർ ബെനസീർ അഹമ്മദ് വ്യക്തമാക്കി. വർധിച്ചു വരുന്ന കണക്കുകൾ വച്ച് നോക്കുമ്പോൾ ഗുരുതരമായ ഒരു സംഭവമാണ് ഇതെന്നും അഹമ്മദ് കൂട്ടിച്ചേർത്തു.

ഡെങ്കിയുടെ പിടിയിലമർന്ന് ബംഗ്ലാദേശ്; ഈ വർഷം മാത്രം മരിച്ചവർ ആയിരത്തിലധികം
ബംഗാളില്‍ ഡെങ്കി പടര്‍ന്നുപിടിക്കുന്നു; രോഗികളുടെ എണ്ണം 38,000 കടന്നതായി റിപ്പോർട്ട്

ബംഗ്ലാദേശിന്റെ ആരോഗ്യ മേഖലയിലെ ഗുരുതരമായ തകർച്ചയാണ് ഡെങ്കി ബാധിച്ചുള്ള മരണമെന്ന് ചൂണ്ടിക്കാട്ടിയ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് ഇത് ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള പ്രതിസന്ധി ആണ് ചെലുത്തുന്നതെന്നും കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസസ് കൺട്രോൾ ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം ലോകത്ത്‌ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകള്‍ റിപ്പോർട്ട് ചെയ്തത് ബംഗ്ലാദേശിലായിരുന്നു.

ഡെങ്കിയുടെ പിടിയിലമർന്ന് ബംഗ്ലാദേശ്; ഈ വർഷം മാത്രം മരിച്ചവർ ആയിരത്തിലധികം
വിദ്യാർഥികളുടെ കൊലപാതകം: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ആറ് വരെ നീട്ടി

സമീപകാലത്ത് പശ്ചിമ ബംഗാളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സീസണിൽ മാത്രം 38000 കേസുകളും സെപ്റ്റംബര്‍ 13-നും 20-നും ഇടയില്‍ മാത്രം 7000 കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊൽക്കത്തയിലും സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ജില്ലകളിലുമാണ് ഡെങ്കിപ്പനി അതിവേഗം പടർന്നു പിടിച്ചിരുന്നത്.

ഉയർന്ന പനി, തലവേദന, ഓക്കാനം, ഛർദ്ദി, പേശി വേദന, രക്തസ്രാവം എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. ഡെങ്കിപ്പനിക്കൊപ്പം ചിക്കുൻഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവയും പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

logo
The Fourth
www.thefourthnews.in