അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകർന്നു; ഇരുപതോളം പേർ നദിയില്‍, കപ്പൽ ജീവനക്കാരിൽ 22 ഇന്ത്യക്കാരും

അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകർന്നു; ഇരുപതോളം പേർ നദിയില്‍, കപ്പൽ ജീവനക്കാരിൽ 22 ഇന്ത്യക്കാരും

ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലാണ് കപ്പലിടിച്ച് അപകടമുണ്ടായത്.

അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്‌നര്‍ കപ്പലിടിച്ച് പാലം തകര്‍ന്നു. പടാപ്‌സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണതായി ബാല്‍ട്ടിമോര്‍ ഫയര്‍ ഡിപ്പാർട്ട്മെന്റ് വക്താവ് കെവിന്‍ കാർട്ട്റൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയന്‍ റിപ്പോർട്ട് ചെയ്തു.

അതേസമയം, സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെതാണ് കപ്പല്‍. യുഎസില്‍ നിന്ന് ശ്രീലങ്കയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. കപ്പലിലെ 22 ജീവനക്കാര്‍ ഇന്ത്യക്കാരാണെന്നു ഷിപ്പിങ് കമ്പനി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകർന്നു; ഇരുപതോളം പേർ നദിയില്‍, കപ്പൽ ജീവനക്കാരിൽ 22 ഇന്ത്യക്കാരും
'സങ്കൽപ്പിക്കാന്‍ കഴിയാത്തത്ര പ്രതിസന്ധി'; ഗാസയിലെ ആരോഗ്യസംവിധാനം പൂര്‍ണമായും തകർച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പ്

ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലാണ് കപ്പലിടിച്ച് അപകടമുണ്ടായത്. പാലം മുഴുവനായി നദിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗങ്ങളിലെയും ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി മാരിലാന്‍ഡ് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in