'ഭയാനകമായ സംഘർഷം, ബ്രിട്ടൺ ഇസ്രയേൽ ജനതയോടൊപ്പം'; ബൈഡന് പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

'ഭയാനകമായ സംഘർഷം, ബ്രിട്ടൺ ഇസ്രയേൽ ജനതയോടൊപ്പം'; ബൈഡന് പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെർസോഗുമായും സുനക് കൂടിക്കാഴ്ച നടത്തും

ഇസ്രായേൽ - ഹമാസ് സംഘർഷം കൊടുമ്പിരികൊണ്ടിരിക്കെ ബൈഡനു പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രയേൽ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ദുരന്തമുഖങ്ങളിൽ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പമാണ് ബ്രിട്ടനുള്ളതെന്നും ഋഷി സുനക് ഇസ്രയേലിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

"എല്ലാത്തിനുമുപരി, ഇസ്രയേൽ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് ഈ സന്ദർശനലക്ഷ്യം. പറഞ്ഞറിയിക്കാനാവാത്ത, ഭയാനകമായ സംഘർഷങ്ങളാണ് നിങ്ങൾ അനുഭവിച്ചത്, ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും", ശേഷം സുനക് ഇസ്രായേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെർസോഗുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തും. യുദ്ധമുഖത്തിൽ തകർന്നടിഞ്ഞ ഗാസയിലേക്ക് എത്രയും വേഗം മാനുഷിക സാഹായങ്ങളുൾപ്പടെ എത്തിക്കുന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്നായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചത്. കൂടാതെ, ഗാസയിൽ യുദ്ധം രൂക്ഷമാകുന്നതിനെതിരെ മുന്നറിയിപ്പ് നൽകുമെന്നും വിവരങ്ങളുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും മറ്റ് പ്രാദേശിക തലസ്ഥാനങ്ങൾ ഋഷി സുനക് സന്ദർശിക്കുക. ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ മരണത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.

അതേസമയം, ഇസ്രയേലിലും ഗാസയിലും സമാധാനപരമായ ഒത്തുതീർപ്പിന് പിന്തുണ തേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി വരും ദിവസങ്ങളിൽ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവിടങ്ങളിലെ നേതാക്കളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം, ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ഹമാസ് തടവിലാക്കിയ ബ്രിട്ടീഷ് ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാർ വിദേശകാര്യ മന്ത്രാലയം ചർച്ചകളിൽ മുന്നോട്ടുവെക്കുമെന്നും സൂചനയുണ്ട്.

'ഭയാനകമായ സംഘർഷം, ബ്രിട്ടൺ ഇസ്രയേൽ ജനതയോടൊപ്പം'; ബൈഡന് പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ഗാസയിലേക്ക് ഈജിപ്ത് അതിർത്തി വഴിയുള്ള സഹായം വെള്ളിയാഴ്ച മുതൽ; വിതരണം യുഎന്നിന്റെ മേൽനോട്ടത്തിൽ

മൂന്ന് ദിവസം മുൻപ് ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന സ്ഫോടനത്തിന്റെ പിന്നിലാരാണെന്ന് കണ്ടുപിടിക്കാൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്നലെ നടന്ന ചോദ്യോത്തര വേളയിൽ സുനക് പറഞ്ഞു. ഒപ്പം, സത്യം തെളിയുന്നത് വരെ വിധിയെഴുതാൻ തിരക്കുകൂട്ടരുതെന്നും സുനക് കൂട്ടിച്ചേർത്തിരുന്നു.

യുദ്ധം തടയാൻ ലോക നേതാക്കൾ ഒന്നടങ്കം ഒന്നിച്ചു വരണമെന്ന് വ്യക്തമാക്കിയ സംഭവമാണ് ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനമെന്നും ഈ ശ്രമത്തിൽ ബ്രിട്ടൻ മുന്നിൽ തന്നെയുണ്ടാകുമെന്ന് സ്വയം ഉറപ്പുവരുത്തുമെന്നും ഋഷി സുനക് പറഞ്ഞു.

"ഓരോ സാധാരണക്കാരന്റെയും മരണം ദുരന്തമാണ്. ഹമാസ് നടത്തിയ ഭീകരവാദ പ്രവർത്തനങ്ങളും സംഘർഷങ്ങളും കാരണം നിരവധി ജീവനുകളാണ് നഷ്ടമായത്. നൂറുകണക്കിന് പലസ്തീനികളുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്ഫോടനം ഞെട്ടലുണ്ടാക്കിയെന്നും സുനക്.

logo
The Fourth
www.thefourthnews.in