കാനഡയിലെ നയതന്ത്ര പ്രതിസന്ധി: ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ ഇടിവുണ്ടായതായി കനേഡിയന്‍ മന്ത്രി

കാനഡയിലെ നയതന്ത്ര പ്രതിസന്ധി: ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ ഇടിവുണ്ടായതായി കനേഡിയന്‍ മന്ത്രി

ഇന്ത്യയില്‍ നിന്നുള്ള സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ പകുതി മാത്രമേ ഇപ്പോള്‍ പ്രോസസ് ചെയ്യുന്നുള്ളു. വിദ്യാര്‍ഥികള്‍ കൂടുതലായി കാനഡയിലേക്കു വരുന്നത് വെല്ലുവിളിയാണ്

കാനഡയില്‍ തുടരുന്ന നയതന്ത്ര പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ വന്‍ ഇടിവ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് 2023ന്‌റെ അവസാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി വിസ അനുവദിക്കുന്നതില്‍ വന്‍കുറവുണ്ടായതായി കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. അടുത്തെങ്ങും സ്റ്റ്ഡി പെര്‍മിറ്റ് വിസ നല്‍കുന്നതില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ പകുതി മാത്രമേ ഇപ്പോള്‍ പ്രോസസ് ചെയ്യുന്നുള്ളു. വിദ്യാര്‍ഥികള്‍ കൂടുതലായി കാനഡയിലേക്കു വരുന്നത് വെല്ലുവിളിയാണ്. നിയന്ത്രണാതീതമായാണ് വിദ്യാര്‍ഥികള്‍ എത്തുന്നത്. ഇതില്‍ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ടെന്ന് മാര്‍ക് മില്ലര്‍ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള നടപടികള്‍ക്ക് ഈ വര്‍ഷത്തിന്‌റെ ആദ്യ പകുതിയില്‍തന്നെ തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് ഈ ക്വാര്‍ട്ടറില്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ച സ്റ്റഡി പെര്‍മിറ്റ് വിസയില്‍ 86 ശതമാനത്തിന്‌റെ ഇടിവ് ഉണ്ടായിട്ടുണ്ട്. 108,940-ല്‍നിന്ന് 14,910 ആയാണ് കുറഞ്ഞിരിക്കുന്നത്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ കണക്കെടുത്താല്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്.

കാനഡയിലെ നയതന്ത്ര പ്രതിസന്ധി: ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ ഇടിവുണ്ടായതായി കനേഡിയന്‍ മന്ത്രി
മഞ്ഞുരുകുന്നു, കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഇന്ത്യ

ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനത്തിലെ മാന്ദ്യം കനേഡിയന്‍ സര്‍വകലാശാലകളെ സാമ്പത്തികമായി ബാധിക്കും. താല്‍ക്കാലിക ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നിയന്ത്രിക്കുന്നത് രാജ്യത്തിന്‌റെ സ്‌നാത്തിക സ്ഥിതിയെ ഗണ്യമായി ബാധിക്കുമെന്നും മാന്ദ്യത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ക്യാപിറ്റല്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളും കരുതുന്നുണ്ട്.

ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍വച്ച് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ തർക്കം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in