താത്ക്കാലികമായി വിസ നിർത്തിവച്ച് ഇന്ത്യ; പ്രതിസന്ധിയിലായത് കനേഡിയൻ വിനോദ സഞ്ചാരികളും ബിസിനസ് ആവശ്യക്കാരും

താത്ക്കാലികമായി വിസ നിർത്തിവച്ച് ഇന്ത്യ; പ്രതിസന്ധിയിലായത് കനേഡിയൻ വിനോദ സഞ്ചാരികളും ബിസിനസ് ആവശ്യക്കാരും

കഴിഞ്ഞവർഷം മാത്രം 280,000 കനേഡിയൻ വിനോദസഞ്ചാരികളാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്

ഇന്ത്യയും കാനേഡയും തമ്മിലുളള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്നത് വിനോദ് സഞ്ചാരികളും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുമാണ്. കനേഡയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തിയതാണ് വലിയ പ്രസിസന്ധിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്.

താത്ക്കാലികമായി വിസ നിർത്തിവച്ച് ഇന്ത്യ; പ്രതിസന്ധിയിലായത് കനേഡിയൻ വിനോദ സഞ്ചാരികളും ബിസിനസ് ആവശ്യക്കാരും
നിജ്ജാറിന്റെ കൊലപാതകം: ആരോപണം വേണ്ട, തെളിവ് തരൂ; എങ്കിൽ അന്വേഷണത്തോട് സഹകരിക്കാമെന്ന് കാനഡയോട് ഇന്ത്യ

വിസ നിർത്തി വച്ചതിനു പിന്നാലെ യാത്രയ്ക്കായി ബുക്ക് ചെയ്തിരുന്ന കനേഡിയന്‍ വിനോദ സഞ്ചാരികളും ബിസിനസ് യാത്രക്കാരും അവരുടെ ഫ്‌ളൈറ്റുകള്‍ മാറ്റുന്നതിനും യാത്രകളുടെ മറ്റ് വിവരങ്ങൾ അറിയുന്നതിനുമായി രാജ്യത്തെ വിമാന താവളങ്ങളില്‍ തിക്കും തിരക്കും കൂട്ടുകയാണ്. വിസ നിർത്തി വച്ചതോടെ, ഇന്ത്യയിലേക്ക് വരുന്ന ആയിരക്കണക്കിന് കനേഡിയന്‍ പൗരന്‍മാരെയും കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെയും ഇത് പ്രതികൂലമായി ബാധിക്കും. നേരത്തെ, കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായതിനുപിന്നാലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

താത്ക്കാലികമായി വിസ നിർത്തിവച്ച് ഇന്ത്യ; പ്രതിസന്ധിയിലായത് കനേഡിയൻ വിനോദ സഞ്ചാരികളും ബിസിനസ് ആവശ്യക്കാരും
'ആർക്കും പ്രത്യേകം ഇളവില്ല'; നിജ്ജറിന്റെ കൊലപാതക അന്വേഷണത്തിൽ കാനഡയെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക

കഴിഞ്ഞവർഷം മാത്രം 280,000 കനേഡിയൻ വിനോദസഞ്ചാരികളാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാകുന്നതു തുടർന്നാൽ രാജ്യത്തിന്ററെ സാമ്പത്തിക ശേഷിയെയും ഇത് ബാധിക്കും. കനേഡിയൻ പൗരന്‍മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ താത്‌കാലികമായി നിർത്തിവച്ചത് കൂടിയായതോടെ ആഗോളതലത്തിൽ വിഷയം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാത്രമല്ല ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തുന്നത്. 

താത്ക്കാലികമായി വിസ നിർത്തിവച്ച് ഇന്ത്യ; പ്രതിസന്ധിയിലായത് കനേഡിയൻ വിനോദ സഞ്ചാരികളും ബിസിനസ് ആവശ്യക്കാരും
കാനഡയിലേക്ക് പറക്കുന്നതിൽ ആശങ്ക; വിദ്യാർത്ഥികളെ വെട്ടിലാക്കി നയതന്ത്രബന്ധത്തിലെ വിള്ളൽ

നേരത്തെ, വിസ അപേക്ഷകളുടെ പ്രാഥമിക പരിശോധനകള്‍ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സിയായ ബിഎല്‍എസ്‌ ഇന്‍റര്‍നാഷണല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ അറിയിപ്പ് പിന്നീട് മാറ്റുകയും വിസ അപേക്ഷാ പേജ് കമ്പനി അപ്ഡേറ്റും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പ് വീണ്ടും ബിഎല്‍എസ്‌ ഇന്‍റര്‍നാഷണല്‍ പുറത്തിറക്കിയതോടെയാണ് യാത്രക്കാർ നിരാശരായിരിക്കുന്നത്.

താത്ക്കാലികമായി വിസ നിർത്തിവച്ച് ഇന്ത്യ; പ്രതിസന്ധിയിലായത് കനേഡിയൻ വിനോദ സഞ്ചാരികളും ബിസിനസ് ആവശ്യക്കാരും
'ജാഗ്രത പാലിക്കണം'; കാനഡയിലെ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ കാനഡയിൽനിന്ന് പുറത്താക്കിയതോടെയാണ് കാര്യങ്ങൾ വഷളാകുന്നത്. കാനഡയുടെ നടപടിക്കുപിന്നാലെ ഇന്ത്യയും കനേഡിയൻ പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ നിഷേധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in