'ജയിച്ചത് കൃതിമത്വം കാട്ടി'; പാകിസ്താനിൽ വിജയിച്ച  സ്ഥാനാർഥി സീറ്റ് വിട്ട് നൽകിയതായി റിപ്പോർട്ട്

'ജയിച്ചത് കൃതിമത്വം കാട്ടി'; പാകിസ്താനിൽ വിജയിച്ച സ്ഥാനാർഥി സീറ്റ് വിട്ട് നൽകിയതായി റിപ്പോർട്ട്

തിരഞ്ഞെടുപ്പ് നടന്നതിൽ പിന്നെ നിരവധി പാർട്ടികളാണ് തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്

കൃത്രിമത്വം കാട്ടിയാണ് ജയിച്ചതെന്നു ചൂണ്ടിക്കാട്ടി പാകിസ്താനില്‍ തന്റെ അസംബ്ലി സീറ്റ് എതിര്‍ സ്ഥാനാര്‍ഥിക്ക് നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് വിജയിച്ച സ്ഥാനാര്‍ഥി രംഗത്ത്. തന്റെ അസംബ്ലി സീറ്റ് വിട്ടുനൽകാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടി പ്രസിഡന്റും സിന്ധ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഹാഫിസ് നയീം ഉർ റഹ്മാൻ അറിയിച്ചത്. തങ്ങളുടെ വിജയം തട്ടിപ്പിലൂടെ നേടിയതാണെന്നും യഥാർഥത്തിൽ വിജയിച്ചത് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് സ്ഥാനാർഥിയാണെന്നും ഇയാൾ പറഞ്ഞു. പാകിസ്താൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും അസാധാരണമായ പ്രഖ്യാപനമായിട്ടാണ് ഈ സംഭവത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

'ജയിച്ചത് കൃതിമത്വം കാട്ടി'; പാകിസ്താനിൽ വിജയിച്ച  സ്ഥാനാർഥി സീറ്റ് വിട്ട് നൽകിയതായി റിപ്പോർട്ട്
പ്രണയിക്കാൻ മനുഷ്യൻ വേണ്ട; ചൈനീസ് യുവതികൾക്ക് പ്രിയം ചാറ്റ് ബോട്ടുകളോട്

തിരഞ്ഞെടുപ്പ് നടന്നതിൽ പിന്നെ വിവിധ പാർട്ടികളാണ് തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. പി.ടി.ഐ, ജമാഅത്ത്-ഇ-ഇസ്‌ലാമി, തെഹ്‌രീക്-ഇ-ലബ്ബയ്ക് തുടങ്ങിയവർ കൃതിമത്വം ആരോപിച്ച് പ്രതിഷേധിക്കുകയും റാലികൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ സ്വയം കൃതിമത്വം കാട്ടിയെന്ന് വ്യക്തമാക്കി ഒരു പാർട്ടി സീറ്റ് വിട്ടുകൊടുക്കുന്ന ആദ്യ സന്ദർഭമാണിത്.

കറാച്ചി സെൻട്രലിൽ നിന്ന് സിന്ധ് നിയമസഭാ സീറ്റിലാണ് ഹാഫിസ് നയീം ഉർ റഹ്മാൻ വിജയിച്ചത്. അദ്ദേഹത്തിന് 26,296 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാമതെത്തിയ സ്ഥാനാർത്ഥിക്ക് 20,608 വോട്ടുകൾ ലഭിച്ചതായി ഔദ്യോഗിക ഫലങ്ങളിൽ കാണാം. ഇമ്രാന്റെ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി 11,357 വോട്ടുകൾ നേടി നാലാം സ്ഥാനത്താണ് എത്തിയത്. എന്നാൽ ഇയാളാണ് യഥാർത്ഥ വിജയ് എന്നാണ് ഹാഫിസ് നയീമിന്റെ അവകാശ വാദം.

'ജയിച്ചത് കൃതിമത്വം കാട്ടി'; പാകിസ്താനിൽ വിജയിച്ച  സ്ഥാനാർഥി സീറ്റ് വിട്ട് നൽകിയതായി റിപ്പോർട്ട്
റഫാ ആക്രമണം നിർത്താൻ ഇസ്രയേലിനോട് ബൈഡൻ; നെതന്യാഹുവിനെതിരെ കൂടുതൽ ആഗോള നേതാക്കൾ

“മനസാക്ഷിയുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ, പിടിഐ പിന്തുണയുള്ള സ്ഥാനാർഥി വിജയിച്ചെന്നും ആ സീറ്റ് സ്വീകരിക്കുകയില്ലെന്നും ഞാൻ പ്രഖ്യാപിക്കുന്നു,” അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി. ഹാഫിസ് നയീമിനെ പിടിഐ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. " ഇത്തരം വ്യാജ വിജയം അംഗീകരിക്കാൻ ഭരണകൂടത്തിനാൽ നിർബന്ധിക്കപ്പെട്ട പലർക്കും സത്യം തുറന്ന് പറയാൻ ശക്തി നൽകും," പിടിഐ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ സമാനമായ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം പിഎംഎൽ-എൻ നേതാവ് നവാസ് ഷെരീഫിൻ്റെയും മകൾ മറിയം നവാസിൻ്റെയും വിജയത്തെ ചോദ്യം ചെയ്ത് പരാജയപ്പെട്ട പിടിഐ സ്ഥാനാർഥികൾ ലാഹോർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

'ജയിച്ചത് കൃതിമത്വം കാട്ടി'; പാകിസ്താനിൽ വിജയിച്ച  സ്ഥാനാർഥി സീറ്റ് വിട്ട് നൽകിയതായി റിപ്പോർട്ട്
'വോട്ടിന് ഒരു വൃക്ക'; ഇന്തോനേഷ്യൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനാകാതെ വലഞ്ഞ് സ്ഥാനാർഥികൾ

കഴിഞ്ഞ ആഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് പാകിസ്താൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ കാലാവസ്ഥ കൂടുതൽ കലുഷിതമാകുന്നത്.

logo
The Fourth
www.thefourthnews.in