ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചാരണം

ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചാരണം

കപ്പലിനകത്തുണ്ടായിരുന്ന ഇന്ത്യക്കാരായ ജീവനക്കാരുടെ പ്രവര്‍ത്തനത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കം പ്രശംസിച്ചതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രചരിക്കുന്നത്

ബാള്‍ട്ടിമോറില്‍ നിയന്ത്രണം വിട്ട് ചരക്ക് കപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നതിന്റെ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയുള്ള വംശീയ കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം. കപ്പലിനകത്തുണ്ടായിരുന്ന ഇന്ത്യക്കാരായ ജീവനക്കാരുടെ പ്രവര്‍ത്തനത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കം പ്രശംസിച്ചതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രചരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഡാലി എന്ന ചരക്ക് കപ്പല്‍ പാലത്തിലിടിക്കുകയും തുടർന്ന് ആറ് പേര്‍ മരിക്കുകയും ചെയ്തത്. കപ്പലിലെ ഭൂരിഭാഗം ഇന്ത്യക്കാര്‍ വരുന്ന അംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.

ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചാരണം
ബാള്‍ട്ടിമോര്‍ അപകടം: ഇന്ത്യന്‍ കല്‍ക്കരി മേഖലയ്ക്ക് കിട്ടിയ ലോട്ടറി?

എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം അമേരിക്കന്‍ കേന്ദ്രീകൃതമായ വെബ്‌കോമിക്‌സില്‍ സംഭവം വിവരിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ആനിമേറ്റ് ചെയ്ത വീഡിയോയില്‍ അടിവസ്ത്രം മാത്രം ധരിച്ച ഒരു കൂട്ടം ആളുകള്‍ കപ്പലിലെ ജീവനക്കാരെ നിയന്ത്രിക്കുന്നത് കാണാം. അപകടത്തിന് തൊട്ടുമുമ്പ് ഡാലിക്കകത്തുള്ള അവസാനത്തെ റെക്കോര്‍ഡിങ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോക്‌സ്‌ഫോര്‍ഡ് കോമിക്‌സ് എന്ന എക്‌സ് അക്കൗണ്ടില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ രീതിയിലുള്ള ഇംഗ്ലീഷില്‍ ആളുകള്‍ പരസ്പരം കലഹിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

42 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. 2000ത്തിലധികം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇന്ത്യക്കാരെ വംശീയമായും കപ്പലിലെ ജീവനക്കാരെ ദുര്‍ബലമാക്കിയും ചിത്രീകരിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് കാര്‍ട്ടൂണിനെതിരെ ഉയരുന്നത്.

ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചാരണം
ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം: രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരം, കാണാതായ ആറു പേര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍

സംഭവസമയത്ത് ഒരു പ്രാദേശിക ലോക്കല്‍ കപ്പിത്താനാണ് കപ്പല്‍ നിയന്ത്രിച്ചതെന്ന് കാര്‍ട്ടൂണ്‍ പങ്കുവച്ച് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ദന്‍ സഞ്ജീവ് സന്യല്‍ പറഞ്ഞു. ജീവനക്കാര്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ കുറഞ്ഞതെന്നും ഇന്ത്യന്‍ ജീവനക്കാരെ ഹീറോയെന്നാണ് മേയര്‍ അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പടാപ്‌സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കു കപ്പല്‍ ഡാലി ഇടിച്ചുകയറിയത്. മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനര്‍ജി കമ്പനി. അപകടത്തില്‍ പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണിരുന്നു. ഇതിന് പുറമെ എട്ട് നിര്‍മാണത്തൊഴിലാളികളും പടാപ്‌സ്‌കോ നദിയിലേക്ക് വീണിട്ടുണ്ടെന്നായിരുന്നു വിലയിരുത്തല്‍. തൊഴിലാളികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in