അമേരിക്കയെ ലക്ഷ്യമിട്ട് ക്യൂബയിൽ ചൈനയുടെ ചാരതാവളം? നിർമിക്കാൻ രഹസ്യധാരണയായതായി റിപ്പോർട്ട്

അമേരിക്കയെ ലക്ഷ്യമിട്ട് ക്യൂബയിൽ ചൈനയുടെ ചാരതാവളം? നിർമിക്കാൻ രഹസ്യധാരണയായതായി റിപ്പോർട്ട്

അമേരിക്കയുടെ രഹസ്യ ആശയവിനിമയങ്ങൾ ചോർത്തുകയാണ് ചൈന ലക്ഷ്യമിടുന്നത്. എന്നാൽ ക്യൂബയും അമേരിക്കയും വാർത്ത നിഷേധിച്ചു

അമേരിക്കയോട് അടുത്തുകിടക്കുന്ന ദ്വീപ് രാജ്യമായ ക്യൂബയിൽ ചൈനചാരതാവളം നിർമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ധാരണയിലെത്തിയതായും അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ രഹസ്യ ആശയവിനിമയങ്ങൾ ചോർത്തുകയാണ് ചൈന ലക്ഷ്യമിടുന്നത്. അതേസമയം ക്യൂബയും അമേരിക്കയും വാർത്ത നിഷേധിച്ചു.

അമേരിക്കയ്ക്ക് ഭൗമരാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്ന നീക്കമാണ് ചൈനയുടേതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. യുഎസ് സൈനിക താവളങ്ങളുടെയും കപ്പൽ ഗതാഗതത്തിന്റെയും കേന്ദ്രമായ തെക്കുകിഴക്കൻ അമേരിക്കയിൽനിന്നുള്ള സുപ്രധാന വിവരങ്ങൾ ചോർത്താൻ ചൈനയെ പ്രാപ്തമാക്കുന്നതാണ് പുതിയ നീക്കം.

തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ, മനുഷ്യാവകാശം, ചാര ബലൂൺ എന്നിവയെച്ചൊല്ലി ചൈനയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനിരിക്കെയാണ് പുതിയ വിഷയം

ചാരത്താവളത്തിനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് ക്യൂബയ്ക്ക് ചൈന പണം നൽകാമെന്ന് തത്വത്തിൽ ധാരണയിലെത്തിയതായാണ് പത്രത്തിന്റെ റിപ്പോർട്ട്. എന്നാൽ വാർത്ത കൃത്യമല്ലെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചത്. ചൈനയും ക്യൂബയും ചേർന്ന് നിർമിക്കുന്ന പുതിയ ചാരതാവളത്തെക്കുറിച്ച് അറിവില്ലെന്ന് യു എസ് പ്രതിരോധ വക്താവും അറിയിച്ചു.

റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക ഉപരോധത്തെ ന്യായീകരിക്കാൻ അമേരിക്ക കെട്ടിച്ചമച്ചതാണ് വാർത്തയെന്നുമാണ് ക്യൂബയുടെ പ്രതികരണം. സംഭവത്തോട് നിലവിൽ പ്രതികരിക്കാനാവില്ലെന്നാണ് ചൈനയുടെ പക്ഷം.

അമേരിക്കയെ ലക്ഷ്യമിട്ട് ക്യൂബയിൽ ചൈനയുടെ ചാരതാവളം? നിർമിക്കാൻ രഹസ്യധാരണയായതായി റിപ്പോർട്ട്
ചൈനീസ് ബലൂണ്‍ ചാരവൃത്തിക്ക് ഉപയോഗിച്ചത് തന്നെ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ക്യൂബയിൽ നിന്ന് ഫ്ലോറിഡ തീരത്തേക്ക് ഏകദേശം 150 കിലോമീറ്റർ മാത്രമേ ദൂരമുള്ളുവെന്നതിനാൽ പുതിയ റിപ്പോർട്ട് ബൈഡൻ സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് അമേരിക്കയിലെ വലതുപക്ഷം.

തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ, മനുഷ്യാവകാശം, ചാര ബലൂൺ എന്നിവയെച്ചൊല്ലി ചൈനയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനിരിക്കെയാണ് പുതിയ വിഷയം. ഫെബ്രുവരിയിൽ ചൈനീസ് ചാരബലൂൺ അമേരിക്ക വെടിവച്ചിട്ടിരുന്നു. അമേരിക്കയുടെ മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂണിന് നിരവധി യുഎസ് സൈനിക സൈറ്റുകളിൽ നിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ഇലക്ട്രോണിക് സിഗ്നലുകളിൽനിന്നായിരുന്നു ചൈന അന്നും വിവരങ്ങൾ ശേഖരിച്ചിരുന്നത്. കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് ബലൂൺ ഉപയോഗിച്ചിരുന്നതെന്നായിരുന്നു ചൈന വാദിച്ചിരുന്നത്. ഒരാഴ്ചയാണ് അന്ന് അമേരിക്കയുടെയും കാനഡയുടെയും മുകളിലൂടെ ചൈനീസ് ചാര ബലൂൺ സഞ്ചരിച്ചത്.

logo
The Fourth
www.thefourthnews.in