ഫുകുഷിമ ആണവ നിലയത്തിലെ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറംതള്ളുന്നതിനെതിരെ ചൈന; സമുദ്രോത്പന്ന ഇറക്കുമതിക്ക് വിലക്ക്

ഫുകുഷിമ ആണവ നിലയത്തിലെ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറംതള്ളുന്നതിനെതിരെ ചൈന; സമുദ്രോത്പന്ന ഇറക്കുമതിക്ക് വിലക്ക്

നിലയം തണുപ്പിക്കാനായി ഉപയോഗിച്ച 13 ലക്ഷം മെട്രിക് ടൺ റേഡിയോ ആക്റ്റീവ് ജലമാണ് ഒഴുക്കിക്കളയുന്നത്

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിൽനിന്നുള്ള ശുദ്ധീകരിച്ച റേഡിയോ ആക്റ്റീവ് മലിനജലം പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ ആരംഭിച്ചതിനെത്തുടർന്ന് സമുദ്രോത്പന്ന ഇറക്കുമതികൾക്ക് വിലക്കേർപ്പെടുത്തി ചൈന. 2011ൽ സുനാമി ബാധിച്ച് പ്രവർത്തനം നിലച്ച ആണവ നിലയമാണ് ഫുകുഷിമ. നിലയം തണുപ്പിക്കാനായി ഉപയോഗിച്ച 13 ലക്ഷം മെട്രിക് ടൺ റേഡിയോ ആക്റ്റീവ് ജലമാണ് ഇപ്പോൾ ഒഴുക്കിക്കളയുന്നത്.

അതിനിടെ ജപ്പാനിൽനിന്നുള്ള സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി ഇന്ന് മുതൽ നിർത്തിവയ്ക്കുമെന്ന് ചൈന കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ജപ്പാനിൽനിന്ന് വരുന്ന ഭക്ഷ്യ-കാർഷിക ഉത്പന്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ അപകടസാധ്യത മുൻനിർത്തിയാണ് ചൈനയുടെ വിലക്ക്.

ജലം പുറന്തള്ളുന്നതിന്റെ നിയമസാധുത ജാപ്പനീസ് സർക്കാർ തെളിയിച്ചിട്ടില്ലെന്നാണ് ചൈനയുടെ വാദം. അതേസമയം ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ജപ്പാന്റെ നടപടികൾ. മലിനജലം പുറംതള്ളുന്നത് ഫുകുഷിമ ആണവ നിലയം ഡി കമ്മിഷൻ ചെയ്യുന്നതിനുള്ള ഏറ്റവും ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ പ്രക്രിയയുടെ പ്രധാന ഘട്ടമാണ്.

ഫുകുഷിമ ആണവ നിലയത്തിലെ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറംതള്ളുന്നതിനെതിരെ ചൈന; സമുദ്രോത്പന്ന ഇറക്കുമതിക്ക് വിലക്ക്
'തിരഞ്ഞെടുപ്പ് നടത്തുന്നില്ല'; ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യയ്ക്ക് സസ്‌പെൻഷന്‍

കഴിഞ്ഞ വർഷം ഏകദേശം 600 ദശലക്ഷം ഡോളർ മൂല്യമുള്ള സമുദ്രോത്പന്നങ്ങളാണ് ജപ്പാനിൽനിന്ന് ചൈന ഇറക്കുമതി ചെയ്തത്. 2022ൽ ജപ്പാന്റെ ഏറ്റവും വലിയ കയറ്റുമതിയും ചൈനയിലേക്കാണ്. ഫുകുഷിമ മേഖലയിൽ നടത്തുന്ന മൽസ്യബന്ധനം ജാപ്പനീസ് വിഭവങ്ങളുടെ വിശ്വാസതയ്ക്ക് മങ്ങലേൽപ്പിക്കുമോയെന്ന ആശങ്കയും മൽസ്യത്തൊഴിലാളികൾക്കുണ്ട്.

2011ലുണ്ടായ സുനാമിയിലാണ് ആണവനിലയത്തിലെ മൂന്ന് റിയാക്ടറുകൾ തകരുന്നത്. അന്നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 18,000 ആളുകൾ മരിച്ചിരുന്നു.

ഇന്ത്യൻ സമയം പുലർച്ചെ 4.33 ഓടെയാണ് മലിനജലം പസിഫിക് സമുദ്രത്തിലേക്ക് പുറംതള്ളുന്ന നടപടി ആരംഭിച്ചത്. ജലം പുറത്തുവിടുന്നത് മനുഷ്യരിലും പരിസ്ഥിതിയിലും നിസാരമായ ആഘാതം മാത്രമേ ഉണ്ടാക്കുവെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിഗമനം.

ഫുകുഷിമ ആണവ നിലയത്തിലെ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറംതള്ളുന്നതിനെതിരെ ചൈന; സമുദ്രോത്പന്ന ഇറക്കുമതിക്ക് വിലക്ക്
പാട്ടക്കാലാവധി കഴിഞ്ഞിട്ടും വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍; സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത് 1462.86 ഏക്കര്‍

ആദ്യഘട്ടത്തിൽ കൂടുതൽ പരിശോധനകൾ നടത്തി ചെറിയ തോതിലാകും വെള്ളം തുറന്നുവിടുക. 7,800 ക്യുബിക് മീറ്റർ വെള്ളമാകും 17 ദിവസമെടുത്ത് തുറന്നുവിടുക. ഏകദേശം മൂന്ന് ഒളിമ്പിക് സ്വിമ്മിങ് പൂളുകൾക്ക് തുല്യമായ വെള്ളമാണ് ഈ ഘട്ടത്തിൽ പുറംതള്ളുന്നത്. അത്തരത്തിൽ മുഴുവൻ വെള്ളവും തുറന്നുവിടാൻ ഏകദേശം 30 വർഷത്തോളം സമയമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 540 ഒളിംപിക് സ്വിമ്മിങ് പൂളുകളിലുള്ള അത്രയും വെള്ളമാണിത്.

logo
The Fourth
www.thefourthnews.in