'അനാവശ്യ വ്യാഖ്യാനങ്ങൾ വേണ്ട'; ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായ പതിവ് പ്രക്രിയ മാത്രമെന്ന് ചൈന

'അനാവശ്യ വ്യാഖ്യാനങ്ങൾ വേണ്ട'; ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായ പതിവ് പ്രക്രിയ മാത്രമെന്ന് ചൈന

തിങ്കളാഴ്ച ചൈന പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു

അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയ നടപടി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ചൈന. നിയമപരമായി നടത്തുന്ന പതിവ് പ്രക്രിയയെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമെന്നുമാണ് ചൈനയുടെ വിശദീകരണം.

'അനാവശ്യ വ്യാഖ്യാനങ്ങൾ വേണ്ട'; ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായ പതിവ് പ്രക്രിയ മാത്രമെന്ന് ചൈന
ഭൂപടത്തില്‍ മാത്രമല്ല ചൈനയുടെ നീക്കം; തുരങ്കങ്ങളും ഷെല്‍ട്ടറുകളും ബങ്കറുകളുമായി അക്സായി ചിന്നില്‍ വന്‍ രഹസ്യനിര്‍മാണങ്ങൾ

പുതിയ ഭൂപടത്തിന് അമിതമായ വ്യാഖ്യാനങ്ങളൊന്നും തന്നെ നൽകേണ്ടതില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോ​ഗിക ഭൂപടം നിയമപരമായി നടത്തുന്ന പതിവ് പ്രക്രിയ ആണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഇതാദ്യമായാണ് വിഷയത്തിൽ ചൈനയുടെ ഭാഗത്ത് നിന്ന് വിഷയത്തിൽ ഒരു പ്രതികരണം ഉണ്ടാകുന്നത്. ബന്ധപ്പെട്ടകക്ഷികൾ വിഷയം വസ്തുനിഷ്ഠമായി കാണണമെന്നും ആരും അനാവശ്യ വ്യാഖ്യാനം നൽകേണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച ചൈന പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചത്. നയതന്ത്രതലത്തിൽ പ്രതിഷേധമറിയിച്ച ഇന്ത്യ, ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും അറിയിച്ചു. അസംബന്ധമായ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിലൂടെ മറ്റുള്ളവരുടെ പ്രദേശങ്ങൾ ചൈനയുടേതാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം.

ഇന്ത്യയ്ക്ക് പുറമെ ഇതര രാജ്യങ്ങളും ചൈനസ് നടപടിയെ അപലപിച്ച് എത്തിയിരുന്നു. ഭൂപടത്തിൽ തായ്‌വാൻ ദ്വീപും ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ചൈനീസ് പ്രദേശമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തായ്‌വാൻ ചൈനീസ് മെയിൻലാൻഡിന്റെ ഭാഗമാണെന്ന് കാലങ്ങളായി ചൈന അവകാശപ്പെടുന്നതാണ്. എന്നാൽ തായ്‌വാൻ അതിനെ അംഗീകരിച്ചിട്ടില്ല. വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളും ദക്ഷിണ ചൈന കടലിൽ അവകാശം ഉന്നയിച്ചിട്ടുണ്ട്.

'അനാവശ്യ വ്യാഖ്യാനങ്ങൾ വേണ്ട'; ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായ പതിവ് പ്രക്രിയ മാത്രമെന്ന് ചൈന
പ്രകോപനവുമായി ചൈന; അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി

അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയ ചൈന അക്സായി ചിൻ മേഖലയിൽ ഭൂമിക്കടിയിൽ വൻതോതിൽ രഹസ്യ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വ്യോമ, മിസൈൽ ആക്രമണങ്ങളിൽനിന്ന് സൈനിക സാമഗ്രികൾ സംരക്ഷിക്കുന്നതിന് മലയിടുക്കിൽ തുരങ്കങ്ങൾ നിർമിച്ച് ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കുന്നതായുളള ഉപഗ്രഹ ചിത്രങ്ങൾ ഭൗമനിരീക്ഷ ഉപഗ്രഹ സ്ഥാപനമായ മാസ്‌കര്‍ ടെക്‌നോളജീസാണ് പുറത്തുവിട്ടിരിക്കുന്നത്. ജി20 ഉച്ചകോടി അടുത്തയാഴ്ച ഡൽഹിയിൽ നടക്കാാനിരിക്കെയാണ് ഇന്ത്യ- ചൈന ബന്ധം വഷളാക്കുന്ന നടപടി ഉണ്ടായത്.

logo
The Fourth
www.thefourthnews.in