വെറും പ്രകോപനം മാത്രമോ? ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ചൈനയുടെ യുദ്ധവിമാന വിന്യാസം എന്തിന്?

വെറും പ്രകോപനം മാത്രമോ? ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ചൈനയുടെ യുദ്ധവിമാന വിന്യാസം എന്തിന്?

ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റസെയിലെ വിമാനത്താവളത്തിലാണ് ആറ് ചൈനീസ് എയർഫോഴ്‌സ് ജെ-20 സ്‌റ്റെല്‍ത്ത്‌ ഫൈറ്റർ ജെറ്റുകൾ എത്തിച്ചിരിക്കുന്നത്

ഒരിടവേളയ്ക്ക് ശേഷം അതിർത്തിയിൽ വീണ്ടും ചൈന ആശങ്കയുണർത്തുകയാണ്. അതിർത്തി സംസ്ഥാനങ്ങളിൽ ഒന്നായ സിക്കിമിൽ നിന്ന് വെറും 150 കിലോമീറ്റർ താഴേമാത്രം ദൂരമുള്ള സ്ഥലത്ത് ചൈന തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളായ ജെ-20 സ്‌റ്റെല്‍ത്ത്‌ വിന്യസിച്ചതിന്റെ സാറ്റ്‌ലൈറ്റ് ചിത്രം പുറത്തുവന്നു. ഇതോടെയാണ് അതിർത്തിയിൽ വീണ്ടും ആശങ്ക ഉയരുന്നത്.

ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റസെയിലെ വിമാനത്താവളത്തിലാണ് ആറ് ചൈനീസ് എയർഫോഴ്‌സ് ജെ-20 സ്‌റ്റെല്‍ത്ത്‌ ഫൈറ്റർ ജെറ്റുകൾ എത്തിച്ചിരിക്കുന്നത്. ഒരേസമയം സിവിലിയൻ വിമാനത്താവളമായും സൈനിക വിമാനത്താവളമായും ഉപയോഗിക്കാൻ കഴിയുന്നതാണ് ഷിഗാറ്റ്‌സെയിൽ വിമാനത്താവളം.

നേരത്തെയും അതിർത്തി പ്രദേശത്ത് ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തിയിരുന്നു. അതേസമയം ചൈനയുടെ ജെ-20 യുദ്ധവിമാനങ്ങളുടെ വിന്യാസത്തെ കുറിച്ച് ഇന്ത്യൻ വ്യോമസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെറും പ്രകോപനം മാത്രമോ? ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ചൈനയുടെ യുദ്ധവിമാന വിന്യാസം എന്തിന്?
'പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് വധശ്രമം': കശ്മീരില്‍ മൂന്ന് ലെഫ്‌നന്റ് കേണല്‍മാര്‍ ഉള്‍പ്പെടെ 16 സൈനികര്‍ക്കെതിരെ കേസ്

പുറത്തുവന്ന സാറ്റലൈറ്റ് ചിത്രത്തിൽ ജെറ്റ് വിമാനങ്ങൾ വിന്യസിച്ചതായി കാണാം. ചൈനയുടെ ഇന്നുവരെയുള്ള ഏറ്റവും നൂതനമായ പ്രവർത്തനക്ഷമതയുള്ള യുദ്ധവിമാനമാണ് ജെ- 20 എന്ന് വിപി ഫോർ ടെക്‌നോളജി ആൻഡ് അനാലിസിസ് അറ്റ് ഓൾ സോഴ്‌സിന്റെ വിദധർ പറയുന്നത്.

ആദ്യമായിട്ടല്ല ചൈന ജെ-20 ജെറ്റ് വിമാനങ്ങൾ വിന്യസിക്കുന്നത്. ഇതിന് മുമ്പ് 2020 ലും 2023 ലും ഇന്ത്യയോട് ഏറ്റവും അടുത്തുനിൽക്കുന്ന ടിബറ്റിൽ ചൈന ജെ-20 ജെറ്റുകൾ വിന്യസിച്ചിരുന്നു. ചൈനയിലെ ഹോട്ടാൻ പ്രിഫെക്ചറിലെ സിൻജിയാങ്ങിലായിരുന്നു ജെറ്റ് വിമാനങ്ങൾ വിന്യസിച്ചിരുന്നത്. 'മൈറ്റി ഡ്രാഗൺ' എന്ന ഓമനപ്പേരിലാണ് ജെ-20 ജെറ്റുകൾ അറിയപ്പെടുന്നത്. 'ചെങ്ഡു ജെ-20' എന്നാണ് ചൈന ഈ യുദ്ധവിമാനത്തിന് ഔദ്യോഗികമായി നൽകിയിരിക്കുന്ന പേര്.

ഇരട്ട എഞ്ചിൻ ഫൈറ്റർ വിമാനം കൂടിയാണ് ജെ-20. 2017 ലാണ് ഈ ഫൈറ്റർ ജെറ്റ് ചൈന ലോഞ്ച് ചെയ്യുന്നത്. അതേസമയം റഡാറിന് നിരീക്ഷിക്കാൻ പ്രയാസമുള്ള 250 സ്‌റൈൽത്ത് ഫൈറ്റർ വിമാനങ്ങൾ ചൈന വിന്യസിച്ചതായും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജെ-20 യുടെ വിന്യാസത്തോടെ സ്റ്റെൽക്ക് ഫൈറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്ന ലോകത്തിലെ മുന്നാമത്തെ രാജ്യമായി ചൈന മാറി.

വെറും പ്രകോപനം മാത്രമോ? ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ചൈനയുടെ യുദ്ധവിമാന വിന്യാസം എന്തിന്?
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍, ക്ഷേത്രദർശനം നടത്തി, വിവേകാനന്ദപ്പാറയില്‍ ധ്യാനം തുടങ്ങി

300 കിലോമീറ്റർ ദുരെവരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യതയോടെ മിസൈല്‍ വര്‍ഷം നടത്താനുള്ള കഴിവ് ഈ ഫൈറ്റർ ജെറ്റുകൾക്കുണ്ട്. ചൈനയുടെ ഏറ്റവും നൂതനമായ എയർ-ടു-എയർ മിസൈലുകളും ഈ ജെറ്റിൽ വഹിക്കുന്നുണ്ട്. PL-15 ദീർഘദൂര എയർ-ടു-എയർ മിസൈൽ ഉൾപ്പെടെയുള്ളവയാണ് ഇത്.

കഴിഞ്ഞ അഞ്ച് വർഷമായി ടിബറ്റിലും ഇന്ത്യയ്ക്ക് സമീപമുള്ള മറ്റ് പ്രദേശങ്ങളിലും ചൈന സ്ഥിരമായി തങ്ങളുടെ വ്യോമ ശക്തി വർധിപ്പിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങൾക്ക് പുറമെ പുതിയ എയർബേസുകളുടെ നിർമാണവും നിലവിലുള്ള എയർബേസുകളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യുന്നതാണിത്.

ആണവബോബുകൾ വഹിക്കാൻ കഴിയുന്ന എച്ച് -6 വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ 2019 മുതൽ ചൈന യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഗ്രാമങ്ങൾ പണിയുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഇവിടെക്ക് ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അരുണാചൽ പ്രദേശിലെ ലോഹിത് താഴ്വരയ്ക്കും തവാങ് സെക്ടറിനും എതിർവശത്തുള്ള നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ടിബറ്റൻ ഗ്രാമങ്ങളിലാണ് ചൈനീസ് പൗരന്മാരുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തതത്.

വെറും പ്രകോപനം മാത്രമോ? ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ ചൈനയുടെ യുദ്ധവിമാന വിന്യാസം എന്തിന്?
'റഫായിലെ ആക്രമണം ഹൃദയഭേദകം'; പലസ്തീനെന്ന സ്വതന്ത്രരാഷ്ട്രത്തിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

എൽഎസിയെ ചൊല്ലി ഇരുരാജ്യങ്ങൾക്കിടയിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. 3488 കിലോമീറ്ററാണ് യഥാർത്ഥ നിയന്ത്രണ രേഖയെന്ന് ഇന്ത്യ അവകാശപ്പെടുന്നുണ്ടെങ്കിലും 2000 കിലോമീറ്റർ മാത്രമേ ചൈന അംഗീകരിച്ചിട്ടുള്ളു. ഈ തർക്കം നിലനിൽക്കെയാണ് ഇപ്പോൾ യുദ്ധവിമാനങ്ങളും അതിർത്തിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

അതേസമയം, ശക്തമായ സുരക്ഷ സന്നാഹങ്ങൾ ഇന്ത്യയും അതിർത്തി പ്രദേശങ്ങളിൽ ഒരുക്കുന്നുണ്ട്. റഷ്യൻ നിർമിത എസ് -400 ഉൾപ്പെടുയുള്ള സുരക്ഷ സംവിധാനങ്ങളാണ് ഇന്ത്യയുടെതായി ഉള്ളത്. സ്റ്റെൽത്ത് പ്ലാറ്റ്ഫോമുകൾ ട്രാക്ക് ചെയ്യാൻ കഴിവുള്ളതാണ് എസ് - 400 സിസ്റ്റം. മിസൈൽ ലോഞ്ചറുകളും യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധവിമാനങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. അതേസമയം ഇതിൽ എട്ടെണ്ണം ഇപ്പോൾ യുഎസ് എയർഫോഴ്‌സുമായി (യുഎസ്എഎഫ്) വിപുലമായ വ്യോമാക്രമണ പരിശീലനത്തിനായി അലാസ്‌കയിലാണ്. ഇത് കൂടാതെ പശ്ചിമബംഗാളിലെ ഹസിമാരയിൽ ഇന്ത്യ 16 റഫേൽ വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in