ഓഫീസ് പ്രതികാരം അതിരുകടന്നു; പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നൽകി സഹപ്രവർത്തക

ഓഫീസ് പ്രതികാരം അതിരുകടന്നു; പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നൽകി സഹപ്രവർത്തക

ചൈനയിലെ സർക്കാർ സ്ഥാപനത്തിലെ ജീവക്കാരിയാണ് ഗർഭിണിയായ സഹപ്രവർത്തക പ്രസവാവധി എടുത്തുപോയാൽ ജോലിഭാരം കൂടുമെന്ന ആശങ്കയിൽ കടുംകൈയ്ക്ക് മുതിർന്നത്

ജോലിഭാരം കൂടുമെന്നതിനാൽ, പ്രസവാവധിക്ക് പോകാനിരുന്ന യുവതിയുടെ കുടിവെള്ളത്തിൽ വിഷം കലർത്തി സഹപ്രവർത്തക. ചൈനയിലാണ് സംഭവം. സർക്കാർ സ്ഥാപനത്തിലെ ജീവക്കാരിയാണ് സഹപ്രവർത്തക പ്രസവാവധി എടുത്ത് പോയാൽ ജോലിഭാരം കൂടുമെന്ന ആശങ്കയിൽ കടുംകൈയ്ക്ക് മുതിർന്നത്.

നിരന്തരം താൻ കുടിക്കുന്ന വെള്ളത്തിൽ മാത്രം സ്വാദ് വ്യത്യാസം ശ്രദ്ധിച്ച ഗർഭിണിയായ യുവതി ഇതിനുപിന്നിലെ പ്രതിയെ കണ്ടെത്താൻ സ്ഥാപിച്ച ഒളികാമറയിലൂടെയാണ് സത്യാവസ്ഥ പുറത്തറിഞ്ഞത്.

ഓഫീസ് പ്രതികാരം അതിരുകടന്നു; പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നൽകി സഹപ്രവർത്തക
തോഷഖാന കേസ്: ഇമ്രാന്‍ ഖാന്റെ തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

വീഡിയോ ചൈനയിലെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ജീവനക്കാരിയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ചൈനയിലെ മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ സഹപ്രവർത്തക ജോലി ചെയുന്ന ഡെസ്കിലെത്തിയ യുവതി വെള്ളക്കുപ്പിയിലേക്ക് വെള്ളനിറത്തിലുള്ള പദാർത്ഥം ചേർക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

സംഭവം പുറത്തുവന്നശേഷമാണ് ഒരാൾ അവധിയെടുത്ത് പോയാൽ ഒറ്റയ്ക്ക് ജോലിഭാരം മുഴുവൻ ചുമക്കേണ്ടി വരുമെന്ന ആശങ്കയാണ് യുവതിയെ കൊണ്ട് ഇത്തരം പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് വ്യക്തമായത്. പ്രതിക്കൂട്ടിലുള്ള ജീവനക്കാരി നിരന്തരം സഹപ്രവർത്തകയുടെ വെള്ളത്തിൽ ഈ പദാർഥം കലക്കിയിരുന്നതായാണ് വിവരം.

വീഡിയോ സഹിതം യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പോലീസ് അന്വേഷണത്തിന്റെ ഫലം കാത്തിരിക്കുന്നതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

മനപ്പൂർവം ശാരീരികമായി ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തിലാണ് ജീവനക്കാരിയുടെ പ്രവർത്തിയെങ്കിൽ എന്ത് പദാർത്ഥമാണ് കലർത്തിയതെന്നത് പ്രധാന്യമുള്ള കാര്യമല്ലെന്നാണ് ഒരു മുതിർന്ന അഭിഭാഷകൻ നാഷണൽ ബിസിനസ് ഡെയ്‌ലിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

logo
The Fourth
www.thefourthnews.in