സൈഫർ കേസ്: പാകിസ്താന്‍ മുന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

സൈഫർ കേസ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ആഴ്ച മാത്രം ശേഷിക്കെയാണ് വിധി വന്നിരിക്കുന്നത്

സൈഫർ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വർഷം ജയില്‍ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാനെ നീക്കുമെന്നുള്ള അമേരിക്കയുടെ ഭീഷണി രേഖയിലടങ്ങിയിട്ടുണ്ടെന്ന് പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ) നേരത്തെ തന്നെ വാദിച്ചിരുന്നു.

പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ആഴ്ച മാത്രം ശേഷിക്കെയാണ് വിധി വന്നിരിക്കുന്നത്. പിടിഐ പാകിസ്താനില്‍ കനത്ത തിരിച്ചടി നേരിടുകയും ചിഹ്നമില്ലാതെ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ശിക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് അഞ്ചാം തീയതി തോഷഖാന കേസില്‍ മൂന്ന് വർഷത്തെ ശിക്ഷയാണ് ഇമ്രാന് ലഭിച്ചത്. ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന്റെ ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമ്രാന്റെ ഹർജി പിന്നീട് ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു.

സൈഫർ കേസ്: പാകിസ്താന്‍ മുന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ
'വിവാഹം മതപരിവർത്തന നിരോധന നിയമപ്രകാരമല്ല'; ജീവന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹബാദ് കോടതി

മറുവശത്ത് ഖുറേഷി നേരിടുന്ന ആദ്യ ശിക്ഷയാണിത്. പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്നത് സുല്‍ഖർനൈനാണ് വിധി പ്രസ്താവിച്ചത്. വിചാരണയ്ക്ക് ശേഷം സൈഫറുമായി സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നും സൈഫർ തന്റെ ഓഫീസിലാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു ഇമ്രാന്റെ മറുപടി. വിധി പ്രസ്താവത്തിന് ശേഷം കോടതി മുറിയില്‍ നിന്ന് ജഡ്ജി പുറത്തിറങ്ങയതിന് പിന്നാലെ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഖുറേഷി പ്രതിഷേധം രേഖപ്പെടുത്തി.

സൈഫർ കേസ് ഇതുവരെ

അറസ്റ്റിന് ശേഷം ഡിസംബറില്‍ ഇമ്രാനും ഖുറേഷിക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും നിയമപോരാട്ട തുടർന്നു. മറ്റ് കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ഇമ്രാന്‍ ജയിലില്‍ തന്നെ കഴിയേണ്ടതായി വന്നു. പുതിയ കേസില്‍ മേയ് ഒന്‍പതിന് അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ ഖുറേഷിക്ക് മോചനം ലഭിച്ചില്ല.

ഇതിന് ദിവസങ്ങള്‍ക്ക് ശേഷം നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ജനുവരി 11 വരെ ഖുറേഷി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് പ്രത്യേക കോടതിയെ ജസ്റ്റിസ് മിയാംഗല്‍ ഹസന്‍ ഓറംഗസേബ് വിലക്കിയിരുന്നു.

സൈഫർ കേസ്: പാകിസ്താന്‍ മുന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ
ഗാന്ധിവധ ഗൂഢാലോചന കേസില്‍നിന്ന് വി ഡി സവര്‍ക്കര്‍ രക്ഷപ്പെട്ടതെങ്ങനെ?

ഡിസംബർ 13ന് കേസില്‍ വീണ്ടും കുറ്റാരോപിതരായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അഡിയാല ജില്ലാ ജയിലില്‍ വെച്ച് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. ഒക്ടോബറിലായിരുന്നു ആദ്യമായി ഇരുവർക്കെതിരെയും ആരോപണമുണ്ടായത്. ഇരുവരും കുറ്റം നിഷേധിച്ചിരുന്നു. ജയില്‍ വിചാരണയ്ക്കുള്ള ഉത്തരവിലെ തെറ്റ് ചൂണ്ടിക്കാണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി നടപടികള്‍ റദ്ദാക്കുകയും ചെയ്തു. പ്രോസിക്യൂഷനും പ്രതിഭാഗവും സർക്കാരിന്റെ പക്ഷത്തായതിനാല്‍ വിചാരണ വെറും തമാശയാണെന്നായിരുന്നു ഇമ്രാന്‍ പരിഹസിച്ചത്.

logo
The Fourth
www.thefourthnews.in