ജോസ് മരിയ സിസൺ
ജോസ് മരിയ സിസൺ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് സ്ഥാപകന്‍ ജോമാ സിസൺ അന്തരിച്ചു

83 കാരനായ ജോമാ, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് (സിപിപി) സ്ഥാപക ചെയർമാൻ പ്രൊഫ. ജോസ് മരിയ സിസൺ അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം. നെതർലൻഡിൽ പ്രവാസ ജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. 83 കാരനായ അദ്ദേഹം, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സിപിപി ചീഫ് ഇൻഫർമേഷൻ ഓഫീസർ മാർക്കോ വാൽബ്യൂനയാണ് മരണ വിവരം അറിയിച്ചത്.

1980 കളുടെ അവസാനം മുതൽ നെതർലാൻഡിൽ പ്രവാസത്തിലായിരുന്നു . ഇതിനിടയില്‍ അദ്ദേഹം മരിച്ചതായി പലപ്പോഴും അഭ്യൂഹങ്ങള്‍ പരന്നപ്പോഴും ആരോഗ്യവാനാണെന്ന് അറിയിച്ച് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

1960കളില്‍ അഞ്ച് പതിറ്റാണ്ടിലേറെയായി ഫിലിപ്പിന്‍സ് സർക്കാരിനെതിരെ കലാപം നയിക്കുന്ന സിപിപിയുടെ സായുധ സേനയായ ന്യൂ പീപിള്‍സ് ആര്‍മി രൂപീകരിച്ചു.

1968 ഡിസംബർ 26-നാണ് ഇടതുപക്ഷ സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് ജോസ് മരിയ സിസൺ സ്ഥാപിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഫിലിപ്പിന്‍സ് സർക്കാരിനെതിരെ കലാപം നയിക്കുന്ന ന്യൂ പീപ്പിള്‍സ് ആര്‍മി (എന്‍പിഎ), സിപിപിയുടെ സായുധ സേനയാണ്. മയക്കുമരുന്ന് വേട്ടയിലൂടെയും സൈനിക നടപടികളിലൂടെയും സിപിപി-എന്‍പിഎ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫിലിപ്പീന്‍സ് ഭരണകൂടം നിരന്തരം ശ്രമിച്ചിരുന്നു. ഇപ്പോഴും ഇത് തുടര്‍ന്ന് പോരുന്നു.1987-ൽ അന്നത്തെ പ്രസിഡന്റ് കൊറസോൺ അക്വിനോയുടെ സർക്കാരുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം സ്വയം യൂറോപ്പിലേക്ക് പലായനം ചെയ്തു. പിന്നീട് നെതർലൻഡിൽ സ്ഥിര താമസമാക്കുകയായിരുന്നു.

ഫിലിപ്പീന്‍സിലെ തൊഴിലാളി വര്‍ഗം ജോമയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിപിപി അനുസ്മരിച്ചു. രാജ്യത്തെ വിപ്ലവം അദ്ദേഹം നയിച്ച വഴിയില്‍ മുന്നോട്ട് പോകുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in