അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്

അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്

ലോക ബാങ്കില്‍ നിന്നും 54 ബില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ ക്രെഡിറ്റ് സ്വീസ് നീക്കം നടത്തുന്നതായി സൂചന

സിലിക്കണ്‍വാലി ബാങ്കിനും സിഗ്നേച്ചര്‍ ബാങ്കിനും പിന്നാലെ സാമ്പത്തിക പ്രതിസന്ധിമൂലം ക്രെഡിറ്റ് സ്വീസ് ഗ്രൂപ്പും അടച്ചുപൂട്ടലിന്‍റെ വക്കില്‍. കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് സ്വീസിന്റെ ഓഹരികളില്‍ ബുധനാഴ്ചത്തെ 24 ശതമാനം ഇടിവ് രേഖപ്പെടുത്തി. സ്വിസ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷണല്‍ ബാങ്ക് കൂടുതല്‍ പണം നിക്ഷേപിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വീസിന്റെ സാമ്പത്തിക സൂചിക കുത്തനെ ഇടിഞ്ഞത്. പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ലോക ബാങ്കില്‍ നിന്നും 54 ബില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ ക്രെഡിറ്റ് സ്വീസ് നീക്കം നടത്തുന്നതായും വാര്‍ത്തകളുണ്ട്.

പുറത്തുവരുന്ന വിവരങ്ങള്‍ക്ക് അപ്പുറം ക്രെഡിറ്റ് സ്വീസിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലാണ് സൗദിബാങ്കിന്റെ ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഇതോടെ ഷെയര്‍മാര്‍ക്കറ്റുകളെല്ലാം ആശങ്കയുടെ വക്കിലാണ്. സംഭവത്തിന്റെ യഥാര്‍ഥ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ക്രെഡിറ്റ് സ്വീസുമായും സ്വിസ് ബാങ്കുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്
സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി; ഒരാഴ്ച്ചയ്ക്കിടെ തകരുന്ന അമേരിക്കയിലെ രണ്ടാമത്തെ ബാങ്ക്

സ്വീസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ വേണ്ട സഹായം നല്‍കുമെന്ന് സ്വിസ് ബാങ്കിന്റെ ഫിനാന്‍ഷ്യന്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറി അതോറിറ്റി വ്യക്തമാക്കി. സ്വീസ് മികച്ച ധനകാര്യ സ്ഥാപനമാണ് എന്നതാണ് ഇത്തരമൊരു സഹായവാഗ്ദാനത്തിന് സ്വിസ് ബാങ്കിനെ പ്രേരിപ്പിച്ചത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി 2024 വരെ തുടരുമെന്നാണ് വിലയിരുത്തല്‍

1856ല്‍ സ്ഥാപിതമായ ക്രെഡിറ്റ് സ്വീസിനെതിരെ അടുത്തകാലത്തായി കള്ളപ്പണം വെളുപ്പിക്കലടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് 2021, 2022 വര്‍ഷങ്ങളില്‍ സ്വീസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് 2023 ലും സ്വീസില്‍ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുങ്ങിയത്. 2024 വരെ ഇതേ സാഹചര്യം തുടരുമെന്നാണ് വിലയിരുത്തല്‍. 2022ന്റെ അവസാനത്തില്‍ ഉപഭോക്താക്കള്‍ ഭീമമായ തുക പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്
2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; അമേരിക്കൻ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കി സിലിക്കൺ വാലി ബാങ്ക് തകർച്ച

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ വാലി ബാങ്കിലുണ്ടായ പ്രതിസന്ധിയാണ് യുഎസില്‍ ബാങ്കിംഗ് മേഖലയുടെ തകര്‍ച്ചക്ക് പ്രധാന കാരണം. ഇതിന് തൊട്ടു പിന്നാലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ ബാങ്കും അടച്ചു പൂട്ടി. 48 മണിക്കൂറിന്റെ വ്യത്യാസത്തിലായിരുന്നു രണ്ടാമത്തെ ബാങ്കിന്റെ അടച്ചുപൂട്ടല്‍. ഇടപാടുകാര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വില ഇടിഞ്ഞതും അടച്ചുപൂട്ടുന്നതിന് ആക്കം കൂട്ടി. ഒന്നിനു പിറകെ ഒന്നായി സാമ്പത്തിക സ്ഥാപനങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാകുന്നത് അമേരിക്കയ്ക്ക് വെല്ലുവിളിയാവുകയാണ്.

മുംബെെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സ്വീസിന് 20,000 കോടിയുടെ ആസ്ഥിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ക്രെഡിറ്റ് സ്വീസ് നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്ക്കും വെല്ലുവിളിയായേക്കുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in