കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹം

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹം

ദാവൂദ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്താന്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകള്‍. ദാവൂദിന് അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.

ദാവൂദ് ആശുപത്രിയിലായത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ദാവൂദിന്റെ ആരോഗ്യനില മോശമായതിന് കാരണം വിഷം ശരീരത്തിലെത്തിയതാകാമെന്നാണ് അഭ്യൂഹങ്ങള്‍.

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹം
ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേലിന്റെ ക്രൂരത, 90 മരണം; കേരം ശാലോം ഇടനാഴി തുറന്നു

ദാവൂദ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. വ്രണം ബാധിച്ചതിനെ തുടർന്ന് ദാവൂദിന്റെ കാല്‍പാദങ്ങള്‍ മുറിച്ച് മാറ്റിയെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ദാവൂദിന്റെ അനുയായിയായ ചോട്ട ഷക്കീല്‍ ഈ വാർത്ത നിഷേധിച്ചിരുന്നു.

ഭീകരവാദം, ലഹരിമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ദാവൂദിന് മുകളില്‍ ചുമത്തിയിട്ടുള്ളത്. 250 പേരുടെ മരണത്തിനും ആയിരത്തിലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യ പ്രതിയാണ് ദാവൂദ്.

logo
The Fourth
www.thefourthnews.in