അന്ത്യശാസനം അവസാനിച്ചു; ഗാസയില്‍നിന്ന് പുറത്താക്കപ്പെട്ടത് 10 ലക്ഷം പേർ, ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്

അന്ത്യശാസനം അവസാനിച്ചു; ഗാസയില്‍നിന്ന് പുറത്താക്കപ്പെട്ടത് 10 ലക്ഷം പേർ, ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്

ഗാസയില്‍ ഇപ്പോഴും തുടരുന്ന സാധാരണക്കാരും തങ്ങളുടെ പൗരന്മാരെ ഹമാസ് സംഘം ബങ്കറുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതുമാണ് ഇസ്രയേല്‍ സൈന്യത്തെ ഇപ്പോഴും വലയ്ക്കുന്നത്

പലസ്തീന്‍ സായുധസംഘം ഹമാസിനെതിരേ അന്തിമയുദ്ധത്തിന് തയാറെടുത്ത് ഇസ്രയേല്‍ സേന. ഗാസയില്‍നിന്ന് സാധാരണക്കാരായ ജനങ്ങള്‍ ഒഴിയണമെന്ന് അന്ത്യശാസനം അവസാനിക്കവേ ഏതാണ്ട് 10 ലക്ഷം പേരെ അവിടെനിന്ന് മാറ്റിയതായി ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ ഗാസയിലേക്കാണ് കൂടുതല്‍ പേരേയും മാറ്റിയത്.

ഈ അറിയിപ്പ് ലഭിച്ചതിനുപിന്നാലെ ഇസ്രയേല്‍ സൈന്യം ഗാസ അതിര്‍ക്കടുത്ത് തമ്പടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കവചിത വാഹനങ്ങൾ ഗാസ അതിര്‍ത്തിയില്‍ നിരന്നുകഴിഞ്ഞു. രാഷ്ട്രീയ ഉത്തരവ് ഉണ്ടായാല്‍ ഉടന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയുദ്ധം ആരംഭിക്കും. ഗാസയില്‍ ഇപ്പോഴും തുടരുന്ന സാധാരണക്കാരും ഹമാസ് സംഘം ബങ്കറുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ പൗരന്മാരുടെയും സാന്നിധ്യമാണ് ഇസ്രയേല്‍ സൈന്യത്തെ വലയ്ക്കുന്നത്.

അന്ത്യശാസനം അവസാനിച്ചു; ഗാസയില്‍നിന്ന് പുറത്താക്കപ്പെട്ടത് 10 ലക്ഷം പേർ, ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്
സംഘര്‍ഷം മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ - പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും

കര- വ്യോമ സംയുക്ത സേനക്കൊപ്പം 400,000 റിസര്‍വ് സൈനികരെയും ഇസ്രയേൽ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഇസ്രയേല്‍ ഇപ്പോഴും കരയുദ്ധം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം കരയുദ്ധം ആരംഭിച്ചാല്‍ ഇസ്രയേൽ നേരിടാൻ പോകുന്ന ഭവിഷത്ത് വലുതായിരിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഗാസയിലെ തുടര്‍ച്ചയായി ഇസ്രയേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ എഴുന്നൂറിലധികം കുട്ടികള്‍ ഉള്‍പ്പെടെ 2,670-ലധികം പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജനസാന്ദ്രതയേറിയ തീരദേശമേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രയേല്‍ വിച്ഛേദിച്ചെങ്കിലും തെക്കന്‍ മേഖലയില്‍ ഇന്നലെ വെള്ളം പുനഃസ്ഥാപിച്ചിട്ടുണ്ട്.

അന്ത്യശാസനം അവസാനിച്ചു; ഗാസയില്‍നിന്ന് പുറത്താക്കപ്പെട്ടത് 10 ലക്ഷം പേർ, ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്
സമാധാന നീക്കങ്ങളുമായി പലസ്തീന്‍ - ഇസ്രയേല്‍ ചര്‍ച്ച; വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

കിബ്ബത്ത്‌സ് നിരിം കൂട്ടക്കൊലയുടെ ഉത്തരവാദിയായ ഹമാസ് കമാന്‍ഡര്‍ ബില്ലാല്‍ അല്‍ കേദ്ര ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രേയല്‍ സ്ഥിരീകരിച്ചു. ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ വ്യോമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ് ശനിയാഴ്ച ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in