പാകിസ്താനിൽ പോലീസിനെ ഉന്നംവച്ച് വീണ്ടും ഭീകരർ; ക്വറ്റയിൽ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ പോലീസിനെ ഉന്നംവച്ച് വീണ്ടും ഭീകരർ; ക്വറ്റയിൽ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു

വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

പാകിസ്താനിൽ വീണ്ടും പോലീസിന് നേരെ ബോംബാക്രമണം. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ക്വറ്റയിൽ തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ രണ്ട് പോലീസുകാരടക്കം നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഇതേ മേഖലയിൽ ഞായറാഴ്ച വൈകീട്ട് ഉണ്ടായ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

പോലീസ് വാഹനത്തിന് നേരെയാണ് ഭീകരർ ബോംബാക്രമണം നടത്തിയത്. ഖന്ധാരി ബസാറിന് സമീപമാണ് ആക്രമണം ഉണ്ടായത്. പോലീസ് ഇൻവെസ്റ്റിഗേഷൻ സൂപ്രണ്ടിന്റെ വാഹനത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഉദ്യോഗസ്ഥൻ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവറും ഗൺമാനും കൊല്ലപ്പെട്ടു. ഒരു പെൺകുട്ടിയക്കം രണ്ട് സാധരണക്കാരാണ് മരിച്ച മറ്റുള്ളവർ. അഞ്ച് കിലോഗ്രാമോളം സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച മോട്ടോർസൈക്കിൾ വിദൂരത്ത് നിന്ന് റിമോർട്ട പ്രവർത്തിപ്പിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. ബലൂച്ച് മേഖലയിലെ മനുഷ്യത്വ വിരുദ്ധ പ്രവർത്തനമാണ് ആക്രമണത്തിന് പ്രേരണയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വ്യക്തമാക്കി.

പാകിസ്താനിൽ പോലീസിനെ ഉന്നംവച്ച് വീണ്ടും ഭീകരർ; ക്വറ്റയിൽ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു
പെഷവാർ ഭീകരാക്രമണത്തിൽ മരണം 87; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍

പുതുവർഷം തുടങ്ങിയതിന് ശേഷം പാകിസ്താനിലെ വിവിധയിടങ്ങളിലായി നടക്കുന്ന നാലാമത്തെ അക്രമമാണിത്. പോലീസുകാരെ ലക്ഷ്യമാക്കിയാണ് നാല് ആക്രമണങ്ങളും നടന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ പാകിസ്താനിലെ പെഷവാറിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 87 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 80 പേർ പോലീസുകാരാണ്. ഉച്ചയ്ക്ക് പള്ളിയില്‍ നമസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പാകിസ്താനിൽ പോലീസിനെ ഉന്നംവച്ച് വീണ്ടും ഭീകരർ; ക്വറ്റയിൽ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു
കറാച്ചി ഭീകരാക്രമണത്തിൽ നാല് മരണം; അഞ്ച് ഭീകരരും കൊല്ലപ്പെട്ടു

പെഷവാറിലെ പള്ളിയിൽ സ്ഫോനമുണ്ടായി ആഴ്ചകൾക്കിപ്പുറം ഫെബ്രുവരി 18നാണ് കറാച്ചിയിൽ ഭീകരാക്രമണമുണ്ടായത്. അഞ്ച് ഭീകരരടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് പോലീസ് ഭീകരരെ കീഴ്‌പ്പെടുത്തിയത്. മാർച്ച് ആറിനാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോലീസ് വാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഒൻപത് പോലീസുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു

logo
The Fourth
www.thefourthnews.in