മ്യാന്മറിൽ ദുരിതം വിതച്ച് മോക്ക; ചുഴലിക്കാറ്റിൽ 81 മരണം

മ്യാന്മറിൽ ദുരിതം വിതച്ച് മോക്ക; ചുഴലിക്കാറ്റിൽ 81 മരണം

വടക്ക്-പടിഞ്ഞാറൻ സഗേയിങ് മേഖലയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു

മ്യാൻമർ തീരത്ത് ഞായറാഴ്ച വീശിയടിച്ച ശക്തമായ മോക്ക ചുഴലിക്കാറ്റിൽ 81 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറു കണക്കിന് വീടുകൾ തകർന്നിട്ടുണ്ട്. റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിലെ നാശനഷ്ടങ്ങൾ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ചില സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റിന് പിന്നാലെ സാധാരണക്കാർക്ക് നേരെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് അക്രമങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ മ്യാൻമറിന് അടിയന്തര ദുരന്ത നിവാരണ സഹായം നൽകാൻ ചൈന സന്നദ്ധl അറിയിച്ചുവെന്നും മ്യാൻമർ എംബസി വ്യക്തമാക്കി.

മ്യാന്മറിൽ ദുരിതം വിതച്ച് മോക്ക; ചുഴലിക്കാറ്റിൽ 81 മരണം
ദുരിതം വിതച്ച് മോക്ക; മ്യാന്മറിൽ മൂന്ന് മരണം, വൈദ്യുതിയും ഇന്റർനെറ്റ് സംവിധാനങ്ങളും തകരാറിൽ

ഈ നൂറ്റാണ്ടിൽ മേഖലയിൽ ഉണ്ടായതിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മോക്ക. ഏകദേശം 209km/h (130mph) വേഗതയിലാണ് കാറ്റ് വീശുന്നത്. മരിച്ചവരിൽ അധികവും റാഖൈൻ സംസ്ഥാനത്തും താഴ്ന്ന തീരപ്രദേശങ്ങളിലും മധ്യ മ്യാൻമറിലെ മാഗ്‌വേ ഡിവിഷനിലും താമസിക്കുന്ന ആളുകളാണ്. റാഖൈൻ സംസ്ഥാനത്തെ തലസ്ഥാന നഗരമായ സിറ്റ്‌വെയിൽ മരങ്ങളും വൈദ്യുത തൂണുകളും വീണ് ഗതാഗതം തടസപ്പെട്ടു. ചുഴലിക്കാറ്റിന്റെ മറവിൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ വടക്ക്-പടിഞ്ഞാറൻ സഗേയിങ് മേഖലയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ വീടുപേക്ഷിച്ച് പലായനം ചെയ്തത്. ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ജീവൻ നഷ്ടമായോ എന്നതടക്കമുള്ള കാര്യങ്ങൾ ഐക്യരാഷ്ട്രസഭ പരിശോധിച്ച് വരികയാണ്.

മ്യാന്മറിൽ ദുരിതം വിതച്ച് മോക്ക; ചുഴലിക്കാറ്റിൽ 81 മരണം
ആഞ്ഞടിച്ച് മോക്ക, മ്യാന്മറിൽ 32 മരണം; സൈനിക ആക്രമണങ്ങളും രൂക്ഷം

"മെയ് 12 മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. അരുവികൾ നിറഞ്ഞൊഴുകുന്നു. ഒപ്പം സൈനികരും ഗ്രാമത്തിലേക്ക് വന്നു. കൊടുങ്കാറ്റിന്റെ അപകടങ്ങളെക്കാൾ സൈനികരുടെ സാന്നിധ്യമാണ് ഭയപ്പെടുത്തുന്നത്" ഗ്രാമവാസിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കനി, ഖിൻ ഓ ടൗൺഷിപ്പുകളിൽ നിന്നുള്ള ഏകദേശം 15000ത്തോളം ആളുകൾ സൈനികരുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. ഇൻപ ഗ്രാമത്തിൽ നാല് വയസുള്ള ആൺകുട്ടി വെടിയേറ്റ് ചികിത്സയിലാണെന്നും ഗ്രാമവാസികൾ പറഞ്ഞു.

മ്യാന്മറിൽ ദുരിതം വിതച്ച് മോക്ക; ചുഴലിക്കാറ്റിൽ 81 മരണം
ദുരിതം വിതച്ച് മോക്ക; മ്യാന്മറിൽ മൂന്ന് മരണം, വൈദ്യുതിയും ഇന്റർനെറ്റ് സംവിധാനങ്ങളും തകരാറിൽ

എന്നാൽ ബംഗ്ലാദേശിലെ നാശനഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാറിൽ നിരവധി കേന്ദ്രങ്ങൾ തകർന്നിട്ടുണ്ട്. മ്യാൻമറിൽ നിന്നുള്ള ഒരു ദശലക്ഷം റോഹിങ്ക്യൻ അഭയാർഥികളാണ് ഇവിടെ താമസിക്കുന്നത്. മോക്ക കരയിലെത്തുന്നതിന് മുന്നോടിയായി ഏകദേശം 7,50,000 ആളുകൾ രാജ്യത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in