യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാല്‍ ടിക്കറ്റിന്റെ 75 ശതമാനം വരെ തിരികെ!

യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാല്‍ ടിക്കറ്റിന്റെ 75 ശതമാനം വരെ തിരികെ!

യാത്രക്കാരുടെ നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുളളത്. ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും.

വിമാന യാത്രാ ടിക്കറ്റ് റദ്ദായാല്‍ നഷ്ടപരിഹാരത്തിന് പുതിയ നിര്‍ദേശം. യാത്രക്കാരുടേതല്ലാത്ത കാരണത്താലാണ് യാത്ര മുടങ്ങുന്നതെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം വരെ തിരികെ ലഭിക്കും. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചത്.

ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം നഷ്ടപരിഹാരമായി തിരികെ ലഭിക്കും. വിദേശ യാത്രകള്‍ക്ക് മൂന്ന് വിഭാഗങ്ങളിലായി 75 ശതമാനം തുക തിരികെ യാത്രക്കാര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് പുതിയ നിര്‍ദേശം. വിദേശ യാത്ര ചെയ്യുന്നവര്‍ക്ക്, 1500 കിലോമീറ്ററോ അതില്‍ താഴെയോ പറക്കുന്ന വിമാനങ്ങളില്‍ നികുതി ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിന്റെ 30 ശതമാനം ലഭിക്കും. 1500 മുതല്‍ 3500 കിലോമീറ്റര്‍ വരെ പറക്കുന്ന വിമാനങ്ങള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ലഭിക്കും. 3500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന വിമാനത്തിന്റെ നികുതി ഉള്‍പ്പെടെ ടിക്കറ്റിന്റെ 75 ശതമാനം തുക തിരികെ ലഭിക്കും.

വിമാനത്തിന്റെ കാലതാമസം, റദ്ദാക്കല്‍, എന്നിവ കാരണം വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളാണ് ഡിജിസിഎ പരിഷ്കരിച്ചത്. വിമാന യാത്രക്കാരുടെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുളളത്. പുതിയ മാനദണ്ഡം ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും.

logo
The Fourth
www.thefourthnews.in