പാപുവ ന്യൂ ഗിനിയയിലെ ഭൂകമ്പം( ഫയല്‍ ഫോട്ടോ)
പാപുവ ന്യൂ ഗിനിയയിലെ ഭൂകമ്പം( ഫയല്‍ ഫോട്ടോ)

പാപുവ ന്യൂ ഗിനിയയില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി

പാപുവ ന്യൂ ഗിനിയയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആളപായമൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ റോഡുകള്‍ തകര്‍ന്നതിന്റെയും കെട്ടിടങ്ങള്‍ക്ക് കേടുപാട് പറ്റിയതിന്റെയും ദൃശ്യങ്ങള്‍ പാപുവ ന്യൂ ഗിനിയയിലെ ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഭൂകമ്പം സാധാരണമാണ് പാപുവ ന്യൂ ഗിനിയയില്‍. ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് പ്രദേശം. 2018ല്‍ ഇവിടെ ഉണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകളുടെ വീടുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. 7.5 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയിരുന്നത്.

logo
The Fourth
www.thefourthnews.in