ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം; നേപ്പാളിനൊപ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍
Stringer

ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം; നേപ്പാളിനൊപ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും ഭൂചലനം പ്രതിഫലിച്ചു.

നേപ്പാളില്‍ തുടരെയുള്ള ഭൂകമ്പത്തില്‍ ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി ഭൂകമ്പ ശാസ്ത്രജ്ഞർ. നേപ്പാളില്‍ 128 പേർ മരിച്ച 6.4 തീവ്രത രേഖപ്പെടുത്തിയ വെള്ളിയാഴ്ചത്തെ ഭൂകമ്പം ഒരു മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഭൂകമ്പമാണ്. നേപ്പാളിലെ ഭൂചലനം ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും പ്രതിഫലിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി.

നേപ്പാളിന്റെ മധ്യമേഖലാ പ്രദേശം ഭൂകമ്പ സജീവ കേന്ദ്രമാണെന്ന്‌ തിരിച്ചറിഞ്ഞതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭൂകമ്പ ശാസ്ത്രജ്ഞന്‍ നല്‍കുന്നത്. നേപ്പാളിലെ ഡോട്ടി ജില്ലയ്ക്ക് സമീപമാണ് വെള്ളിയാഴ്ച ഭൂകമ്പം ഉണ്ടായത്.

ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം; നേപ്പാളിനൊപ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍
നേപ്പാള്‍ ഭൂചലനം: 128 പേരുടെ മരണം സ്ഥിരീകരിച്ചു, സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

നേപ്പാളില്‍ കഴിഞ്ഞ വര്‍ഷം നവംബറിലും ഭൂകമ്പം നേരിട്ടിരുന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തില്‍ ആറ് പേരാണ് മരിച്ചത്. ഇതേ പ്രദേശത്ത് ചുറ്റുമാണ് ഒക്ടോബര്‍ മൂന്നിനും തുടര്‍ച്ചയായ ഭൂകമ്പം ഉണ്ടായതെന്നും അജയ് പോള്‍ പറഞ്ഞു.

അതേസമയം ഹിമാലയന്‍ മേഖലയില്‍ ഏത് സമയവും വലിയ ഭൂകമ്പം ഉണ്ടാകാമെന്നും നിരവധി ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭൂഗര്‍ഭപാളികളായ ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റും യൂറേഷ്യന്‍ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിക്ക് സാധ്യത കൂടുന്നുവെന്നും അതിന്റെ ഫലമായാകും ഇതെന്നും

ഏകദേശം 40-50 ദശലക്ഷം വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്ലേറ്റ് ഇന്ത്യന്‍ ടെക്‌റ്റോണിക് മഹാസമുദ്രത്തില്‍ നിന്ന് വടക്കോട്ട് നീങ്ങി യൂറേഷ്യന്‍ പ്ലേറ്റുമായി കൂട്ടിയിടിച്ചപ്പോഴാണ് ഹിമാലയം രൂപപ്പെട്ടത്. യൂറേഷ്യന്‍ പ്ലേറ്റുമായി സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ പ്ലേറ്റ് വടക്കോട്ട് പ്രയാണം തുടരുന്നതിനാല്‍ ഹിമാലയത്തിന് കീഴില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ടിലധികം വരുന്ന ഒന്നോ അതിലധികമോ വലിയ ഭൂകമ്പങ്ങളിലൂടെ ഹിമാലയത്തിലെ സമ്മര്‍ദ്ദം പുറത്തുവരുമെന്നും വിദഗ്ധര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in