സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്കാരം ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയുമെന്ന വിഷയത്തിലെ പഠനത്തിന്

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്കാരം ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയുമെന്ന വിഷയത്തിലെ പഠനത്തിന്

2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ മൂന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്‌വിഗ്‌ എന്നിവരാണ് പുരസ്കാരം പങ്കിട്ടത് . ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയുമെന്ന വിഷയത്തിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം.

സമ്പദ് വ്യവസ്ഥയില്‍ ബാങ്കുകളുടെ പ്രാധാന്യവും സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കുകളുടെ തകര്‍ച്ച എങ്ങനെ തടയാമെന്നുമുള്ള പഠനമാണ് പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് നൊബേല്‍ സമിതി വിലയിരുത്തി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക വിപണിയെ നിയന്ത്രിക്കുന്നതിലും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലും ബാങ്കുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് പഠനമെന്ന് നൊബേല്‍ സമിതി വിശദീകരിച്ചു.

1980കളുടെ തുടക്കത്തിലാണ് ബെന്‍ എസ് ബെര്‍നാങ്കെ,ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്‌വിഗ്‌ എന്നിവര്‍ ഗവേഷണത്തിന് തുടക്കം കുറിച്ചത്. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ അധ്യക്ഷനാണ് ബെന്‍ എസ് ബെര്‍നാങ്കെ. ചിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാത്രജഞനാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്. വാഷിംഗ്ടണ്‍ സര്‍വകകലാശാലയിലെ സാമ്പത്തിക വിദഗ്ധനാണ് ഫിലിപ്പ് എച്ച് ഡിബ്‌വിഗ്‌.

logo
The Fourth
www.thefourthnews.in