ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം; 11മരണം; 70 പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം; 11മരണം; 70 പേര്‍ക്ക് പരുക്ക്

പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപെട്ടു. 70 പേർക്ക് പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് അഗ്നിശമന യുണിറ്റുകള്‍ സ്ഥലത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിനും കേടുപാടുകൾ സംഭവിച്ചു.

കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ കെട്ടിടത്തിൽ തീ പടർന്ന് പിടിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in