അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മൈക്ക് പെൻസ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മൈക്ക് പെൻസ്

റിപ്പബ്ലിക്കൻ മത്സരത്തിൽ ട്രംപ് ഏറെ മുന്നിലാണെന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്

2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള നീക്കത്തിന്റെ ഭാഗമായി റിപ്പബ്ലിക്കൻ പാർട്ടിയിലെ സ്ഥാനാർത്ഥിത്വത്തിനായി നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഡോണൾഡ് ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തിന് മൈക്ക് പെൻസ് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ച അയോവയിലെ ഡെമോയിനിൽ വച്ച് പെൻസ് തന്റെ സ്ഥാനാർത്ഥിത്വം പരസ്യമായി പ്രഖ്യാപിക്കുമെന്ന് അമേരിക്ക ആസ്ഥാനമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മൈക്ക് പെൻസ്
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മൈക്ക് പെൻസും ക്രിസ് ക്രിസ്റ്റിയും രംഗത്ത്; പ്രഖ്യാപനം അടുത്തായഴ്ച

ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് കഴിഞ്ഞയാഴ്ച സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കൻ മത്സരത്തിൽ ട്രംപ് ഏറെ മുന്നിലാണെന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്. മിക്ക അഭിപ്രായ വോട്ടെടുപ്പുകളും കാണിക്കുന്നത് പെൻസ് മൂന്നാം സ്ഥാനത്താണെന്നാണ്. അതേസമയം, പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം പെൻസ് ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അയോവ, ന്യൂ ഹാംഷെയർ എന്നീ രണ്ട് പ്രധാന സംസ്ഥാനങ്ങളിൽ പെൻസ് പതിവായി സന്ദർശനം നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2017 മുതൽ 2021വരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കീഴിലായിരുന്നു പെൻസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ഇൻഡ്യാന മുൻ ഗവർണറായിരുന്ന പെൻസ് 2020 വരെ ട്രംപിന്റെ വിശ്വസ്തനായിരുന്നു. എന്നാൽ, യുഎസ് ക്യാപിറ്റോൾ കലാപത്തോടെയാണ് ട്രംപുമായി പെൻസ് അകലുന്നത്. ജോ ബൈഡൻ സ്ഥാനമേൽക്കുന്നത് തടയാനുള്ള അധികാരം പ്രയോഗിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്ന് പെൻസ് വെളിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ആവശ്യം താൻ നിഷേധിച്ചതായും പെൻസ് പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ ട്രംപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. പെൻസിന് പുറമെ ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റിയും മത്സര രം​ഗത്തുണ്ട്. പാർട്ടിയിൽ ട്രംപിന്റെ മുഖ്യ എതിരാളിയും ഫ്ലോറിഡ ഗവർണറുമായ റോൺ ഡിസാന്റിസ് കഴിഞ്ഞ മാസം അവസാനം മുതൽ പ്രചാരണം ആരംഭിച്ചിരുന്നു. സൗത്ത് കാരലൈന മുൻ ഗവർണറും യുഎന്നിലെ മുൻ അമേരിക്കൻ അംബാസഡറുമായ നിക്കി ഹേലി,​ നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം സെനറ്റർ ടിം സ്കോട്ട്, ആർക്കൻസോ ഗവർണർ എയ്‌സ ഹച്ചിൻസൺ, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവർ ട്രംപിനെതിരെ മത്സര രംഗത്തുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി പ്രമുഖരുടെ വരവ് ഡോൺൾഡ് ട്രംപിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

നാമനിർദേശത്തിനായി മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം ട്രംപ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ നിരവധി ട്രംപ് എതിരാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തും പ്രാഥമിക തിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയിൽ ആരംഭിക്കും.

logo
The Fourth
www.thefourthnews.in