സിലിക്കണ്‍ വാലി ബാങ്ക് ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുക്കുമെന്ന് എഫ്ഡിഐ

സിലിക്കണ്‍ വാലി ബാങ്ക് ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുക്കുമെന്ന് എഫ്ഡിഐ

സിലിക്കണ്‍ വാലി ബാങ്കിന്റെ 17 ബ്രാഞ്ചുകളും തിങ്കളാഴ്ച ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്കായി പ്രവര്‍ത്തനമാരംഭിക്കും

സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ സിലിക്കണ്‍ വാലി ബാങ്ക് ഏറ്റെടുക്കാനൊരുങ്ങി ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക്. അടച്ചു പൂട്ടിയ സിലിക്കണ്‍ വാലി ബാങ്കിന്റെ 17 ബ്രാഞ്ചുകളും തിങ്കളാഴ്ച ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്കായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വ്യക്തമാക്കി.

സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രാഞ്ചുകള്‍ ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്കിന്റെ ഭാഗമായി തുറക്കുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ എഫ്ഡിഐസി (ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) വ്യക്തമാക്കി. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയുണ്ടാക്കിയ ആശങ്കയും പ്രതിസന്ധിയും ഇല്ലാതാക്കാനുള്ള ആദ്യ പടിയെന്നോണമാണ് ബാങ്ക് ഏറ്റെടുക്കാനുള്ള ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്കിന്റെ തീരുമാനം.

സിലിക്കണ്‍ വാലി ബാങ്കിന്റെ മുഴുവന്‍ നിക്ഷേപങ്ങളും വായ്പയും വാങ്ങാനും ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് തീരുമാനിച്ചു. ബാങ്കിന്റെ ആസ്തിയുടെ വലിയൊരു ഭാഗവും ഏറ്റെടുക്കുന്നതിലൂടെ സിലിക്കണ്‍ വാലിയുടെ 7400 കോടിയോളം വരുന്ന ആസ്തി എഫ്ഡിഐസിയുടെ കീഴില്‍ വരും.

സിലിക്കണ്‍ വാലി ബാങ്ക് ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുക്കുമെന്ന് എഫ്ഡിഐ
2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; അമേരിക്കൻ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കി സിലിക്കൺ വാലി ബാങ്ക് തകർച്ച

'ഞങ്ങളുടെ പുതിയ ഉപഭോക്താക്കളുമായുള്ള ബന്ധത്തിലൂടെ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിന്റെ സമഗ്രത ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്' - ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്കിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഫ്രാങ്ക് ബി. ഹോള്‍ഡിംഗ് പറഞ്ഞു.

സിലിക്കണ്‍ വാലി ബാങ്ക് ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുക്കുമെന്ന് എഫ്ഡിഐ
സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി; ഒരാഴ്ച്ചയ്ക്കിടെ തകരുന്ന അമേരിക്കയിലെ രണ്ടാമത്തെ ബാങ്ക്

2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രീകൃത വായ്പാ ദാതാവായ സിലിക്കണ്‍ വാലി ബാങ്കിന്റേത്. ടെക് സ്റ്റാര്‍ട്ട് അപ്പുകളിലെ മാന്ദ്യത്തിന് പുറമെ പ്രതീക്ഷിച്ചതിലും അധികം നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടതുമാണ് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. പിന്നാലെ ഒരാഴ്ച വ്യത്യാസത്തില്‍ സിഗ്നേച്ചര്‍ ബാങ്കും അടച്ചു പൂട്ടേണ്ടി വന്നു.

logo
The Fourth
www.thefourthnews.in