അമേരിക്കയിലെ കെന്റക്കിയിൽ വെടിവയ്പ്; അഞ്ച് മരണം

അമേരിക്കയിലെ കെന്റക്കിയിൽ വെടിവയ്പ്; അഞ്ച് മരണം

ആക്രമണം നടത്തിയ ആളും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു

അമേരിക്കയിലെ കെന്റക്കിയിൽ ഉണ്ടായ വെടിവയ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കെന്റക്കിയിലെ ലൂയിസ്‌വില്ലയിലെ ഓള്‍ഡ് നാഷണല്‍ ബാങ്കിലാണ് വെടിവയ്പുണ്ടായത്. വെടിവച്ചയാളും അക്രമത്തിനിടെ കൊല്ലപ്പെട്ടു. പോലീസുദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്.

പ്രതി സ്വയം മരിച്ചതാണോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു പോലീസുദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന ഈസ്റ്റ് മെയിനിന്റെ ഭാഗത്ത് നിന്ന് പൊതുജനങ്ങളോട് വിട്ടുനില്‍ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി സ്വയം മരിച്ചതാണോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

140 ലധികം കൂട്ടവെടിവയ്പുകളാണ് ഈ വര്‍ഷം മാത്രം അമേരിക്കയില്‍ നടന്നത്. അതായത് ഒരു ദിവസത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വെടിവെയ്പുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തോക്ക് നിയന്ത്രണത്തിനുള്ള ആഹ്വാനം പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയെങ്കിലും അതൊന്നും പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in