മുൻ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ  അന്തരിച്ചു

മുൻ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ അന്തരിച്ചു

പ്രായാധിക്യത്തിന്റെ അവശതകളാല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം
Updated on
1 min read

സ്ഥാന ത്യാഗം ചെയ്ത മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ വിടവാങ്ങി. 95 വയസായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളാല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് മുൻ മാർപാപ്പയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമാണെന്ന് പോപ്പ് ഫ്രാൻസിസ് അറിയിച്ചിരുന്നു.

2005 മുതല്‍ 2013 വരെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തുടർന്നു

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് 2005ല്‍ ബെനഡിക്റ്റ് പതിനാറാമൻ സ്ഥാനാരോഹിതനായത്. 2005 മുതല്‍ 2013 വരെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തുടർന്നു. സഭയെ നയിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്തില്ലെന്ന് വെളിപ്പെടുത്തി 2013 ഫെബ്രുവരി 28നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പിന്നീട് റോമിന് തെക്കുഭാഗത്തുള്ള പ്രത്യേക വസതിയിലേക്ക് താമസം മാറിയ ശേഷം പ്രായാധിക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

ജർമനിയില്‍ നിന്നുള്ള കർദിനാളായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നാണ് യഥാർഥ പേര്

മുൻ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ  അന്തരിച്ചു
ഒരേ സമയം യാഥാസ്ഥിതികനും പുരോഗമന വാദിയും; കാലം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ബെനഡിക്റ്റ് പതിനാറാമൻ

ജർമനിയില്‍ നിന്നുള്ള കർദിനാളായിരുന്നു അദ്ദേഹം. ജോസഫ് അലോയിസ് റാറ്റ്സിംഗർ എന്നാണ് യഥാർഥ പേര്. ജോൺ പോളിന്റെ മരണത്തോടെ ബെനഡിക്റ്റ് പതിനാറാമൻ എന്ന പേര് സ്വീകരിച്ച് സഭയുടെ തലപ്പത്തെത്തി. സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 600 വര്‍ഷം മുന്‍പ് സ്ഥാനമൊഴിഞ്ഞ പോപ്പ് ഗ്രിഗറി പന്ത്രണ്ടാമനായിരുന്നു ഇതിനു മുന്‍പ് ഇത്തരത്തില്‍ മാര്‍പാപ്പ പദവിയൊഴിഞ്ഞത്. ബെനഡിക്ട് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായി ഫ്രാൻസിസ് മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

logo
The Fourth
www.thefourthnews.in