ഡേവിഡ് കാമറൂൺ
ഡേവിഡ് കാമറൂൺ

ഏഴ് വർഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി ഡേവിഡ് കാമറൂൺ: യുകെ വിദേശ കാര്യ സെക്രട്ടറിയായി നിയമനം

57 കാരനായ ഡേവിഡ് കാമറൂൺ 2010 മുതൽ 2016 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു

യുകെ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ കാബിനെറ്റിലേക്ക് വിദേശകാര്യ സെക്രട്ടറിയായി മുൻ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാനെ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ഏഴ് വർഷമായി രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു കാമറൂൺ. മുൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കതിന് ശേഷം കാമറൂണിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

ഡേവിഡ് കാമറൂൺ
പലസ്തീൻ അനുകൂല മാർച്ചുകളെയും പോലീസിനെയും വിമർശിച്ചു; ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാനെ പുറത്താക്കി

ബ്രിട്ടൻ ഭീകരമായ അന്താരാഷ്ട്ര വെല്ലുവിളികൾ അഭിമുഖീകരിച്ചതിനാൽ താൻ ഈ നിയമനം സന്തോഷത്തോടെ സ്വീകരിച്ചു എന്ന് കാമറൂൺ പ്രതികരിച്ചു. "കഴിഞ്ഞ ഏഴ് വർഷമായി ഞാൻ മുന്നണി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 11 വർഷം കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിലും ആറ് വർഷം പ്രധാനമന്ത്രിയെന്ന നിലയിലും നേടിയെടുത്ത അനുഭവങ്ങൾഈ സുപ്രധാന വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രിയെ സഹായിക്കുന്നതിന് എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," കാമറൂൺ കൂട്ടിച്ചേർത്തു.

57 കാരനായ ഡേവിഡ് കാമറൂൺ 2010 മുതൽ 2016 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാജി വെച്ചത്. അതേ വർഷം തന്നെ അദ്ദേഹം എംപി സ്ഥാനം ഒഴിഞ്ഞു. നേരത്തെ ഡേവിഡ് കാമറൂൺ ഒരു വാണിജ്യ ടെലിവിഷൻ കമ്പനിയുടെ പബ്ലിക് റിലേഷൻസ് എക്‌സിക്യൂട്ടീവായിരുന്നു.

ഡേവിഡ് കാമറൂൺ
സുവെല്ല ബ്രെവർമാൻ ഋഷി സുനക് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറി; ഡൊമിനിക് റാബ് ഉപപ്രധാനമന്ത്രി

ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്കുള്ളിൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു കാമറൂൺ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള രാജ്യത്തിന്റെ ആദ്യത്തെ സഖ്യസർക്കാരിനെ നയിച്ചത് അദ്ദേഹമായിരുന്നു.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പോലീസിനെ വിമർശിച്ചതിന് പിന്നാലെയാണ് സുവല്ല ബ്രവർമാനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് കാബിനറ്റിൽ നിന്നും പുറത്താക്കിയത്. ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസിൽ പ്രസിദ്ധീകരിച്ച് വന്ന ലേഖനത്തിലാണ് സുവല്ലയുടെ വിമർശനം. ലണ്ടൻ പോലീസ് പലസ്തീൻ അനുകൂല പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു ആരോപണം. പലസ്തീനിയൻ അനുകൂല ജനക്കൂട്ടം നടത്തുന്ന നിയമലംഘനങ്ങളെ ലണ്ടനിലെ പോലീസ് സേന അവഗണിക്കുകയാണെന്ന് ബ്രവർമാൻ പറഞ്ഞു. ഗാസയിൽ വേദി നിർത്തൽ ആഹ്വാനം ചെയ്ത ജനങ്ങൾ വിദ്വേഷ മാർച്ച് നടത്തുകയായിരുന്നു എന്നും അവർ പറഞ്ഞിരുന്നു.

സുവല്ലക്ക് പകരം മുൻ വിദേശ കാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയെയാണ് നിയമിച്ചിരിക്കുന്നത്. “ലക്ഷ്യം വ്യക്തമാണ്. ഈ രാജ്യത്തെ ആളുകളെ സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി,” നിയമനത്തിന് പിന്നാലെ ജെയിംസ് ക്ലെവർലി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in