യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും സമാധാന നൊബേൽ ജേതാവുമായ ഹെൻറി കിസി‍ന്‍ജര്‍ അന്തരിച്ചു

യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും സമാധാന നൊബേൽ ജേതാവുമായ ഹെൻറി കിസി‍ന്‍ജര്‍ അന്തരിച്ചു

വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങൾക്കാണ് കിസിൻജറിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്നത്

യു എസ് മുൻ വിദേശകാര്യ സെക്രട്ടറിയും സമാധാന നൊബേൽ ജേതാവുമായ ഹെൻറി കിസിൻജർ അന്തരിച്ചു. 100 വയസായിരുന്നു. 1960 - 70 കളിൽ അമേരിക്കൻ വിദേശകാര്യങ്ങളില്‍ നടത്തിയ ഇടപെടലിന്റെ പേരിലാണ് കിസിൻജർ ഇപ്പോഴും അറിയപ്പെടുന്നത്

1969 - 75 കാലഘട്ടത്തിൽ റിച്ചാർഡ് നിക്‌സൺ അമേരിക്കയുടെ പ്രസിഡന്റായിരുന്ന സമയത്താണ് കിസിൻജറിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. 1973 മുതൽ 1977 വരെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു.

വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങൾക്കാണ് കിസിൻജറിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന്‌, വലിയ വിമർശനങ്ങളാണുണ്ടായത്. 1973ലെ സമാധാന നൊബേൽ വിയറ്റ്നാം നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ലെ ഡക് റ്റൊയുമായി കിസിൻജർ പങ്കിടുകയായിരുന്നു.

യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും സമാധാന നൊബേൽ ജേതാവുമായ ഹെൻറി കിസി‍ന്‍ജര്‍ അന്തരിച്ചു
ഗാസയില്‍ കൂടുതൽ പേരുടെ മോചനത്തിന് വഴിതുറക്കുമോ? വെടിനിർത്തൽ നീട്ടാൻ ഖത്തറിൽ ചർച്ചകൾ പുരോഗമിക്കുന്നു

യുഎസ് വിദേശകാര്യ നയം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഹെൻറി കിസിൻജർ. നിക്സൺ ഭരണകൂടത്തിലെ സ്വാധീനമുള്ള വ്യക്തിയായി ചരിത്രത്തിൽ കിസിൻജർ മാറുകയായിരുന്നു. അക്കാലത്തുണ്ടായിരുന്ന യുഎസിന്റെ രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകിയത് കിസിൻജറായിരുന്നു. 1975-ൽ നോർത്ത് വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് സൈന്യം സൈഗോൺ പിടിച്ചെടുത്തപ്പോൾ നിക്‌സണിനൊപ്പം കിസിൻജറും അമേരിക്കൻ സഖ്യകക്ഷിയിൽ നിന്നുവരെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ലോകം കണ്ട മികച്ച നയതന്ത്രജ്ഞന്‍ എന്നറിയപ്പെട്ടിരുന്ന കിസി‍ന്‍ജര്‍ അത്രതന്നെ വിവാദങ്ങൾക്കും പേരുകേട്ടിരുന്നു. കിസിൻജർ ഭരണപക്ഷത്തുണ്ടായിരുന്ന സമയത്തും ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ദിരാഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അതുപോലെ, ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് വിരുദ്ധ നേതൃത്വത്തെ തുണച്ച് നടത്തിയ നീക്കങ്ങളും വലിയ വിമര്‍ശനങ്ങൾക്കിടയാക്കി.

logo
The Fourth
www.thefourthnews.in